ആംവേ പുതിയ ഗ്ലിസ്റ്റർ മൾട്ടി – ആക്ഷൻ ടൂത്ത് പേസ്റ്റ് പുറത്തിറക്കി

Spread the love

കൊച്ചി: ആംവേ ഇന്ത്യ പുതിയ ഗ്ലിസ്റ്റർ മൾട്ടി – ആക്ഷൻ ടൂത്ത് പേസ്റ്റ് പുറത്തിറക്കി. സസ്യാധിഷ്ഠിത ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഗ്ലിസ്റ്റർ മൾട്ടി-ആക്ഷൻ ടൂത്ത് പേസ്റ്റ്. സോർബിറ്റോൾ, ഗ്ലിസറിൻ തുടങ്ങിയ ചേരുവകളോടെ അതീവ സൂക്ഷ്മതയോടെയാണ് ഇവയുടെ നിർമ്മിതി. മൃഗങ്ങളിൽ നിന്നുള്ള ചേരുവകളോ, പഞ്ചസാരയോ ആൽക്കഹോളൊ, പെറോക്സൈഡുകളോ പാരബെൻസോ ചേരുവകകളിലില്ല. അതുവഴി ആരോഗ്യകരമായ പല്ലുകൾ നിലനിർത്തുന്നു. അവശ്യ ധാതുക്കളുടെ പുനർനിക്ഷേപത്തെ സഹായിക്കുന്ന റെമിനാക്ട് ടിഎം സാന്നിധ്യം പല്ലുകൾ നശിക്കുന്നതിൽനിന്ന് പ്രതിരോധിക്കുന്നു. ഗ്ലിസ്റ്റർ മൾട്ടി-ആക്ഷൻ ടൂത്ത് പേസ്റ്റിലെ കർപ്പൂരത്തുളസി തൈലം ന്യൂട്രിലൈറ്റ് അംഗീകൃതമായത് ശ്വാസത്തിന്റെ പുതുമ നിലനിർത്താൻ സഹായിക്കുന്നു.

ഗ്ലിസ്റ്റർ മൾട്ടി-ആക്ഷൻ ടൂത്ത് പേസ്റ്റിന്റെ എല്ലാ ഗുണങ്ങൾക്കും പുറമേ ഗ്ലിസ്റ്ററിന്റെ ഹെർബൽ വകഭേദത്തിൽ ഗ്രാമ്പൂ, വേപ്പ്, കുരുമുളക്, പുതിന, തുളസി, ഇഞ്ചി, ടീ ട്രീ, ഇരട്ടിമധുരം, യൂക്കാലിപ്റ്റോൾ, നാരങ്ങ, കർപ്പൂരം എന്നിവയുൾപ്പെടെ 11 പ്രകൃതിദത്ത ചേരുവകളുണ്ട്. കൂടാതെ, രണ്ട് വകഭേദങ്ങൾക്കും ഐഡിഎ – സർട്ടിഫിക്കേഷനുണ്ട്.

വായുടെ ആരോഗ്യവും ശരീരത്തിന്റെ മൊത്തം ആരോഗ്യവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം തിരിച്ചറിഞ്ഞ ആംവേയുടെ ഗ്ലിസ്റ്റർ ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസം ആർജ്ജിക്കാൻ ഇതിനകം കഴിഞ്ഞിട്ടുണ്ടെന്ന് പുതിയ പേസ്റ്റിനെക്കുറിച്ച് ആംവേ ഇന്ത്യ സിഎംഒ അജയ് ഖന്ന പറഞ്ഞു.

ഗ്ലിസ്റ്റർ മൾട്ടി ആക്ഷൻ ടൂത്ത് പേസ്റ്റ്, ഗ്ലിസ്റ്റർ മൾട്ടി ആക്ഷൻ ടൂത്ത് പേസ്റ്റ് ഹെർബൽസ് എന്നിവയുടെ വില 200 ഗ്രാം പായ്ക്കിന് യഥാക്രമം 322, 333 രൂപയാണ്. 50 ഗ്രാം പായ്ക്കിലും ലഭ്യമാണ്.

Akshay

Author

Leave a Reply

Your email address will not be published. Required fields are marked *