കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് കൊല്‍ക്കത്തയിൽ അരനൂറ്റാണ്ട് തികച്ചു. സന്തോഷത്തിന്റെ നഗരം എന്ന വിളിപ്പേരുള്ള കൊൽക്കത്തയിൽ പുതിയൊരു ബാങ്കിങ് സംസ്കാരത്തിന് തുടക്കമിട്ട ഫെഡറൽ ബാങ്ക് ഇന്ന് ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിലൂടെയും ഇടപാടുകാരുടെ ജീവിതത്തെ സ്പർശിക്കുന്ന ഒട്ടേറെ പദ്ധതികളിലൂടേയും നഗരത്തിലെ ജനപ്രിയ ബാങ്കുകളിലൊന്നായി മാറിക്കഴിഞ്ഞു. നൂതന സാങ്കേതികവിദ്യകളുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതിലൂടെയും അവ ഏറ്റവും വേഗത്തിൽ എത്തിക്കുന്നതിലൂടെയും പുതുതലമുറയേയും ആകർഷിക്കുന്ന ബാങ്കായി മാറാൻ കഴിഞ്ഞു.
50 വര്‍ഷത്തിനിടെ ഫെഡറല്‍ ബാങ്ക് പശ്ചിമ ബംഗാളില്‍ 34 ശാഖകള്‍ തുറന്നു. ഈ സാമ്പത്തിക വര്‍ഷം ജാദവ്പൂര്‍, ടോളിഗഞ്ച്, ന്യൂ ആലിപ്പുര്‍ എന്നിവിടങ്ങളില്‍ പുതിയ ശാഖകള്‍ തുറക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സാള്‍ട്ട്‌ലേക്ക്, ബാരാസത്ത് എന്നിവിടങ്ങളിലും ശാഖകള്‍ തുറന്നു. കിഴക്കന്‍ മേഖലയില്‍ 99 ശാഖകളിലൂടെയും ബാങ്കിന്റെ സേവനം ലഭ്യമാക്കുന്നുണ്ട്.
ഇന്ത്യയുടെ സമ്പന്നമായ പൈതൃകങ്ങളെ ആദരവോടെ സ്വാംശീകരിച്ച പാരമ്പ്യവും ഫെഡറല്‍ ബാങ്കിനുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള സോണല്‍ ഓഫീസ് നവീകരിച്ചത് വിവിധ ആരാധനാലയങ്ങളുടെയും മഹത് വ്യക്തികളുടെയും വീക്ഷണങ്ങള്‍ ഉള്‍ക്കൊണ്ടാണ്.
സാമൂഹിക സന്നദ്ധ, സേവനപ്രവര്‍ത്തന മേഖലയിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഫെഡറല്‍ ബാങ്ക് കാഴ്ചവെക്കുന്നത്. ക്യാന്‍സര്‍ വിപത്തിനെ തടയാൻ ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ പദ്ധതിയായ ‘സഞ്ജീവനി’, യുവജനങ്ങൾക്കിടയിൽ പൊതുപരിജ്ഞാനവും സംവാദവും പ്രോത്സാഹിപ്പിക്കുന്ന ‘സ്പീക്ക് ഫോര്‍ ഇന്ത്യ’ പദ്ധതി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ തൊഴിൽ നൈപുണ്യ പരിശീലനത്തിലൂടെ സംരംഭകരാക്കുന്ന ‘ഫെഡറല്‍ സ്‌കില്‍ അക്കാദമി’ തുടങ്ങിയ പദ്ധതികൾ സമൂഹത്തോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിലുള്ള ഫെഡറൽ ബാങ്കിന്റെ പങ്കിനുള്ള തെളിവുകളാണ്.
Photo Caption: ഫെഡറൽ ബാങ്ക് കൊൽക്കത്തയിൽ അമ്പതു വർഷം തികച്ചതിനോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ ബാങ്കിന്റെ എം ഡിയും സി ഇ ഒയുമായ ശ്യാം ശ്രീനിവാസൻ സംസാരിക്കുന്നു. ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാരിയർ, വൈസ് പ്രസിഡന്റും കൊൽക്കത്ത സോണൽ മേധാവിയുമായ ആർ എസ് സാബു എന്നിവർ സമീപം.
Bharath Sujit