ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണവുമായി മൂന്ന് വനിതാ റൈഡര്‍മാരുടെ ബൈക്ക് റാലിക്ക് തുടക്കമായി

Spread the love

‘ഇന്‍ഷുറന്‍സ് എടുത്തോ?’ എന്ന പേരില്‍ മാഗ്മ എച്ഡിഐ നടത്തി വരുന്ന ഇന്‍ഷുറന്‍സ് പ്രചരണത്തിന്റെ ഭാഗമാണ് ഈ വനിതാ ബൈക്ക് റാലി.

തിരുവനന്തപുരം: ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള ത്രിദിന വനിതാ ബൈക്ക് റാലിക്ക് തിരുവനന്തപുരത്തു തുടക്കമായി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഐപിഎസ് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. 2047ഓടെ രാജ്യത്ത് എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡലവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്‍ഡിഎഐ) രാജ്യവ്യാപക പ്രചരണത്തിന്റെ ഭാഗമായാണ് കേരളത്തില്‍ മാഗമ എച്ച്.ഡി.ഐ വനിതാ ബൈക്ക് റാലി സംഘടിപ്പിക്കുന്നത്.

പ്രമുഖ വനിതാ റൈഡര്‍മാരായ ഡോ. സന, അലീന, ഷംന എന്നിവരാണ് കോട്ടയം വഴി കൊച്ചി വരെ നീളുന്ന റാലി നയിക്കുന്നത്. റാലിക്ക് വിവിധയിടങ്ങളില്‍ സ്വീകരണ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. റാലിയിലുടനീളം റൈഡര്‍മാര്‍ ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണ ലഘുലേഖകളും വിതരണം ചെയ്യും. ഓരോ പ്രദേശത്തും ബോധവക്കരണ പരിപാടികളും സംഘടിപ്പിക്കും.

കേരളത്തില്‍ 32 ശതമാനം വാഹനങ്ങളും ഇന്‍ഷുര്‍ ചെയ്തിട്ടില്ല. ഇന്‍ഷുറന്‍സ് പരിരക്ഷയെ സംബന്ധിച്ച് ജനങ്ങള്‍ക്ക് അവബോധം ഉണ്ടായിരിക്കേണ്ടതുണ്ട്. ഈ റാലി ലക്ഷ്യമിടുന്നത് ഇതാണ്. കേരളത്തിലെ എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഉറപ്പാക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ലക്ഷ്യം. വാഹനങ്ങള്‍ മാത്രമല്ല, ഇതര ഇന്‍ഷുറന്‍സ് പരിരക്ഷകളെ കുറിച്ചും പൊതുജനം ബോധവാന്മാരായിരിക്കേണ്ടതുണ്ട്. ഇത്തരം ശ്രമങ്ങള്‍ ഇതിന് ഏറെ സഹായകമാണ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഐപിഎസ് പറഞ്ഞു.

”ശാക്തീകരണവും ബോധവല്‍ക്കരണവും ഒന്നു ചേരുന്നതാണ് ഈ വനിതാ ബൈക്ക് റാലി നല്‍കുന്ന സന്ദേശം. വനിതകളെ പ്രചോദിപ്പിക്കുന്നതിനൊപ്പം ഓരോരുത്തരുടേയും ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ ഇന്‍ഷുറന്‍സിനുള്ള പ്രധാന പങ്കിനെ കുറിച്ചും ഈ പരിപാടിയിലൂടെ ബോധവല്‍ക്കരിക്കുന്നു. കേരളത്തില്‍ ഈ ചുമതല നിര്‍വഹിക്കുന്നതിന് ഐആര്‍ഡിഎഐ ഞങ്ങളെ തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ട്,” മാഗ്മ എച്ഡിഐ ചീഫ് ടെക്ക്‌നിക്കല്‍ ഓഫീസര്‍ അമിത് ഭണ്ഡാരി പറഞ്ഞു.

‘ഇന്‍ഷുറന്‍സ് എടുത്തോ?’ എന്ന പേരില്‍ മാഗ്മ എച്ഡിഐ നടത്തി വരുന്ന ഇന്‍ഷുറന്‍സ് പ്രചരണത്തിന്റെ ഭാഗമാണ് ഈ വനിതാ ബൈക്ക് റാലിയും. ഇന്‍ഷുറന്‍സ് എന്തിന്, എങ്ങനെ പരിരക്ഷ ഉറപ്പാക്കാം, ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രയോജനങ്ങള്‍ തുടങ്ങി പൊതുജനങ്ങളുടെ സംശയങ്ങളെല്ലാം ദൂരീകരിക്കുന്നതിന് വിപുലമായ ഡിജിറ്റല്‍ വിവര ശേഖരവും മാഗ്മ എച്ഡിഐ ഒരുക്കിയിട്ടുണ്ട്.

Photo Caption:

ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള മാഗമ എച്ച്.ഡി.ഐ ത്രിദിന വനിതാ ബൈക്ക് റാലി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഐപിഎസ് റാലി ഫ്‌ലാഗ് ഓഫ് ചെയ്യുന്നു. അമിത് ബണ്ടാരി, സിടിഒ, മാഗ്മ എച്ച്ഡിഐ, വുമെന്‍ റൈഡേഴ്‌സ് ഡോക്ടര്‍ സന, അലീന, ഷംന എന്നിവര്‍ സമീപം.

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *