ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2022; ചുരുക്കപ്പട്ടികയിൽ 10 പുസ്തകങ്ങൾ

Spread the love

കൊച്ചി : മലയാളത്തിലെ മികച്ച സാഹിത്യ രചനയ്ക്കുള്ള ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് പരിഗണിക്കുന്ന രചനകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. രണ്ടാമത് പുരസ്കാരത്തിനായി ലഭിച്ച എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്ത 10 പുസ്തകങ്ങളാണ് പട്ടികയിൽ ഇടംനേടിയത്.

പുസ്തകങ്ങൾ:

ഇരു – വി ഷിനിലാൽ

കഥകൾ- എസ് ഹരീഷ്

കറ – സാറാ ജോസഫ്

കെ പി അപ്പൻ നിഷേധിയും മഹർഷിയും – പ്രസന്നരാജൻ

ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ – സുധാ മേനോൻ

താക്കോൽ- ആനന്ദ്

താത്രീസ്മാർത്തവിചാരം – ചെറായി രാമദാസ്

നരവംശശാസ്ത്ര കുറിപ്പുകളിലെ കാൾ മാർക്സ് – ടി ടി ശ്രീകുമാർ

മൃഗകലാപങ്ങൾ- മഹ്മൂദ് കൂരിയ

സഞ്ചാരിമരങ്ങള്‍ – കെ ജി എസ്

ഓരോ വര്‍ഷവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച പുസ്തകത്തിനുള്ള അവാര്‍ഡാണ് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ വെച്ച് ജനുവരി 13 ന് വൈകീട്ട് ഏഴു മണിക്കാണ് അവാര്‍ഡ് പ്രഖ്യാപനം. പുരസ്കാര വിതരണവും ഇതേ വേദിയിൽ നടക്കും. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *