അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പേപ്പർ ബാഗ് നിർമാണ പരിശീലനവും പ്രദർശനവും സംഘടിപ്പിച്ചു

Spread the love

ലക്കിടി : സംസ്ഥാന സർക്കാർ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയും റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (RSETI) ചേർന്ന് ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വെച്ചു സംഘടിപ്പിച്ച പേപ്പർ ബാഗ് നിർമ്മാണ ശില്പശാലയിൽ പങ്കെടുത്തവരുടെ പേപ്പർ ബാഗ് പ്രദർശന

ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കെ നിർവഹിച്ചു. പത്ത് ദിവസം നീണ്ടു നിന്ന പരിശീലനത്തിൽ 35 വനിതകൾ നിർമിച്ച വിവിധയിനം പേപ്പർ ബാഗുകളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. ചടങ്ങിൽ അസാപ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുമേഷ്, വാർഡ് മെമ്പർ അനിൽകുമാർ, സുഹറ മുഹമ്മദ്, ശ്രീവത്സൻ കെ,സ്കിൽ പാർക്ക് സോണൽ ഹെഡ് പി ഷൈനി, പ്രോഗ്രാം മാനേജർ അക്ഷയ എ , അശ്വതി മേനോൻ തുടങ്ങിയവർ പങ്കെടുത്തു. സൗജന്യ ഹ്രസ്വകാല കോഴ്സുകൾ സ്കിൽ പാർക്കിൽ വെച്ച് നടക്കുന്നതാണ്. വിശദവിവരങ്ങൾക്ക് : 8089736215, 8943040965.

Asha Mahadevan

Author

Leave a Reply

Your email address will not be published. Required fields are marked *