കൊച്ചി വണ്ടര്‍ലായില്‍ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍

Spread the love

കൊച്ചി  :   വണ്ടര്‍ലാ കൊച്ചിയില്‍ ഡിസംബര്‍ 23 മുതല്‍ 2024 ജനുവരി 1 വരെ നീണ്ടു നില്ക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍. 56 ത്രില്ലിംഗ് റൈഡുകളോടൊപ്പം പ്രത്യേകം സജ്ജമാക്കിയ ക്രിസ്തുമസ് ബാന്‍ഡിന്റെ അകമ്പടിയോടെ ലൈവ് ഷോകള്‍, ഗെയിമുകള്‍, ഫുഡ്‌ഫെസ്റ്റിവല്‍, സാന്താസ്ട്രീറ്റ് എന്നിവയും വണ്ടര്‍ലായില്‍ ഒരുക്കിയിട്ടുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി,പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം ഈ ദിവസങ്ങളില്‍ 8.30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ 2023 ഡിസംബര്‍ 23 മുതല്‍ 2024 ജനുവരി 1 വരെ വൈകുന്നേരങ്ങളില്‍ പ്രത്യേക ടിക്കറ്റ് നിരക്കിലൂടെ പാര്‍ക്കില്‍ പ്രവേശിക്കാവുന്നതാണ്. റൈഡുകള്‍ വൈകിട്ട് 7 മണി വരെയും,ഫുഡ് ഫെസ്റ്റ്,ക്രിസ്തുമസ് ആഘോഷപരിപാടികള്‍ 8:30വരെയും ഈവെനിംഗ് ടിക്കറ്റില്‍ ആസ്വദിക്കാവുന്നതാണ്. പ്രശസ്ത പിന്നണി ഗായകരായ കീര്‍ത്തന ശബരീഷ്, ജോബിജോണ്‍, സുധീഷ് ചാലക്കുടി എന്നിവരുടെ ഗാനമേളകളും സോളോ ഫോക്കിന്റെയും രജീഷ് എന്‍ രമേശനും സംഘവും അവതരിപ്പിക്കുന്ന ലൈവ് ബാന്‍ഡുകളും ഡിജെ സാവ്യോ, ഡിജെ ഷാമില്‍, ഡിജെ ജൂഡ് എന്നിവര്‍ അവതരിപ്പിക്കുന്ന ഡിജെ ഷോകളും 2023 ഡിസംബര്‍ 23 മുതല്‍ 2024 ജനുവരി 1 വരെയുള്ള ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്. എല്‍ഇഡി ഡാന്‍സ് ഉള്‍പ്പെടെയുള്ള ഡാന്‍സ്‌പെര്‍ഫോമന്‍സുകള്‍, മിറര്‍ മാന്‍, ബബിള്‍ ഡാന്‍സേര്‍സ്, ഫയര്‍ ഡാന്‍സേര്‍സ് എന്നിവരുടെ പ്രകടനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ ഡിസംബര്‍ 29 വെള്ളിയാഴ്ച വണ്ടര്‍ലാ കൊച്ചി പാര്‍ക്കില്‍ ‘സണ്‍ബേണ്‍ റീലോഡ്’ ബാനറില്‍ പ്രശസ്ത ഇറ്റാലിയന്‍ ഡിജെ ജിയാന്‍ നോബ്ളീയുടെ മെഗാ ഇവന്റ്റും ഉണ്ടായിരിക്കുന്നതാണ്. ടിക്കറ്റുകള്‍ ്ബുക്ക് മൈഷോ യിലൂടെയോ വണ്ടര്‍ലാ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയോ ബുക്ക് ചെയ്യാവുന്നതാണ്. 16 നും 24 നുംഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്റ്റുഡന്റ് ഐഡി ഹാജരാക്കിയാല്‍ പാര്‍ക്ക് പ്രവേശനടിക്കറ്റിന് 20% കിഴിവ് ലഭിക്കും. കൂടാതെ, ജന്മദിനം ആഘോഷിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ ജന്മദിനത്തിന് 5 ദിവസം മുമ്പോ ശേഷമോ,ഓണ്‍ലൈനില്‍ ടിക്കറ്റ്ബുക്ക് ചെയ്ത് ‘സൗജന്യ പാര്‍ക്ക ്എന്‍ട്രി ടിക്കറ്റ്’ നേടാനാകും.

‘എല്ലാ ഇടങ്ങളിലും അവധിക്കാലത്തിന്റെ ആവേശം പരക്കുന്ന ഈ നാളുകളിള്‍ വണ്ടര്‍ലായില്‍ ആസ്വദിക്കാനും എല്ലാവരും ഒത്തു ചേര്‍ന്ന് റൈഡുകളും, കലാപരിപാടികളും,ഫുഡ് ഫെസ്റ്റും ആസ്വദിക്കാനും തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നു വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ മാനേജിങ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

AISHWARYA

Author

Leave a Reply

Your email address will not be published. Required fields are marked *