സെന്‍റ് അല്‍ഫോന്‍സാ പള്ളിയിലെ ക്രസ്തുമസ് ആഘോഷം ഗംഭിരമായി – ലാലി ജോസഫ്

Spread the love

ഡാളസ്: കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തോലിക്കാ പള്ളിയില്‍ പിറവി തിരുനാള്‍
ഭക്തി നിര്‍ഭരമായി. ഡിസംബര്‍ 24ാം തീയതി ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഇടവകയിലെ ചെറിയ
കുട്ടികളുടെ ڇസിഗിംഗ് ഏഞ്ചല്‍സڈ് എന്ന പരിപാടിക്ക് ശേഷം പിറവി തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു. ഇടവക
വികാരി ഫാദര്‍ മാത്യൂസ് മൂഞ്ഞനാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സഹകാര്‍മ്മികനായ ജോസ് അച്ചന്‍റെ

ക്രിസ്തുമസ് സന്ദേശം ഇപ്രകാരമായിരുന്നു. ഔസേഫ് പിതാവ് മാതാവുമായി സമയമായപ്പോള്‍ പേരു
രേഖപ്പെടുത്തുവാന്‍ ബത്ലേഹമിലേക്ക് പ്രതീക്ഷ കൈവിടാതെയുള്ള യാത്ര.. അവരെ പോലെ തന്നെ
നമ്മളും യാത്ര ചെയ്തല്ലേ ഇവിടെ എത്തി ചേര്‍ന്നത്. അറിയപ്പെടാത്ത നാട്, അറിയപ്പെടാത്ത മനുഷ്യര്‍,
അറിയപ്പെടാത്ത സ്ഥലങ്ങള്‍, ഭാഷ, പ്രതീക്ഷയോടു കൂടി നമ്മള്‍ ഇവിടെ എത്തി.
എന്തെല്ലാം ബുദ്ധിമുട്ടുകള്‍ നേരിട്ടാലും ഒരിക്കലും നമ്മളുടെ പ്രതീക്ഷ കൈവിടരുത്, പ്രതീക്ഷയും
വിശ്വാസവും അതുപോലെ പരസ്പരം അംഗീകരിക്കലും, ആദരിക്കലും, കഠിനാദ്ധ്വനവും സ്നേഹവും
ആയിരിക്കട്ടെ ക്രിസ്തുമസിന്‍റെ ആകെ തുകയായിട്ടുള്ള സന്ദേശം. മാപ്പു പറയുവാനുള്ള മനോഭാവം
ഉണ്ടാക്കിയെടുക്കുക അങ്ങിനെ ബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ ഇല്ലാതാക്കി ഞാന്‍ എന്‍റെ യേശുവിനെ
കണ്ടെത്തുക.

മനുഷ്യരോടു പൊറുക്കാനും ക്ഷമിക്കാനും മാപ്പു പറയുവാനും ഞാന്‍ മടിക്കുന്ന ആ പ്രതിബന്ധങ്ങളാണ്
മാറ്റിയെടുക്കേണ്ടത്, മാറ്റി എടുത്തു കഴിഞ്ഞാല്‍ അവിടെ ദൈവത്തിന്‍റെ അരുപി കടന്നു വരുകയും പല തരം
രോഗങ്ങള്‍ ഇല്ലാതാവുകയും ചെയ്യും.
ഇടവക വികാരി ഫാദര്‍ മാത്യുസ് ക്രിസ്തുമസ് ഇത്രയും ഭംഗിയാക്കാന്‍ സഹായിച്ച കൈക്കാരമ്മാര്‍,
കൊയര്‍, യൂത്ത്, മനോഹരമായ പുല്‍ക്കൂട് ഉണ്ടാക്കിയവര്‍, ഭക്ഷണം തയ്യാറാക്കിയവര്‍, കുമ്പസാരത്തിനു
സഹായിച്ച മെല്‍വിന്‍ അച്ചന്‍, ജിമ്മി അച്ചന്‍ എല്ലാംവര്‍ക്കും നന്ദി രേഖപ്പെടുത്തി. വിശ്വാസികള്‍ക്ക്
എല്ലാംവര്‍ക്കും സ്നേേഹ വിരുന്ന് ഒരുക്കിയിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *