തൊഴുത്ത് മാറ്റി കെട്ടിയത് കൊണ്ട് ഫലം ഉണ്ടാവില്ല- രമേശ് ചെന്നിത്തല

Spread the love

തിരു : പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയെ പരിഹസിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. തൊഴുത്ത് മാറ്റി കെട്ടിയത് കൊണ്ട് ഫലം ഉണ്ടാവില്ല. സർക്കാരിൻ്റെ നഷ്ടപ്പെട്ട പ്രതിച്ഛായ പുതിയ മന്ത്രിമാർ സ്ഥാനമേറ്റാൽ തിരിച്ച് കിട്ടില്ല. പ്രതിപക്ഷത്തിനെതിരായ ഗണേഷ് കുമാറിൻ്റെ പരാമർശം മന്ത്രിസ്ഥാനം ലഭിച്ചതിലെ ആഹ്ലാദമാണെന്നും അദ്ദേഹം പറഞ്ഞു.

 

മുഖ്യമന്ത്രിയെ സുഖിപ്പിക്കാൻ പലരും വേശം കെട്ടുന്നുണ്ട് മുഖ്യമന്ത്രിക്ക് പുതിയ കാരവാനിന്റെ ആവശ്യമില്ല മുഖ്യമന്ത്രി ഇപ്പോഴും ജീവിക്കുന്നത് കാരവാനിലാണ്. ആയിരം അടി ദൂരെനിന്നേ ജനങ്ങളെ മുഖ്യമന്ത്രി കാണുന്നുള്ളൂ. അയോധ്യ രാമക്ഷേത്ര വിഷയത്തിൽ
ഹൈക്കമാൻഡ് പരസ്യ പ്രതികരണങ്ങൾ വിലക്കിയിട്ടുണ്ട് പാർട്ടി അക്കാര്യത്തിൽ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കും

ത്രിണമൂലിനെക്കാൽ ഇടത് പക്ഷ സർക്കാരായിരുന്നു മെച്ചമെന്ന അമിത് ഷായുടെ പ്രസ്ഥാവന ഇടത് പക്ഷത്തിനു ബിജെപിയുമായുള്ള അന്തർധാര ഇപ്പോഴും സജീവമെന്നു വ്യക്തമാക്കുന്നതാണ്
കേരളത്തിൽ കഴിഞ്ഞ നിയമ സഭ തെരെഞ്ഞെപ്പിൽ ബിജെപിയുടെ വോട്ട് വിഹിതം കുറഞ്ഞത് പരിശോധിച്ചാൽ മാത്രം മതി കാര്യങ്ങൾ ബോധ്യമാകും
രണ്ടാം പിണറായി സർക്കാർ ബിജെപിയുടെ സൃഷ്ടിയാണ്.
ഇവർ തമ്മിലുള്ള ബന്ധവമാണ് മുഖ്യമന്ത്രിക്കെതിരായ കേസുകൾ അട്ടിമറിച്ചതിന് പിന്നിൽ. സെക്രട്ടറിയേറ്റിൻ്റെ പടിക്കൽ വരെ എത്തിയ അന്വേഷണം പെട്ടെന്ന്നിലച്ചതിന് പിന്നിലെ രഹസ്യം ഇപ്പോൾ എല്ലാപേർക്കും ബോധ്യപ്പെട്ട് തുടങ്ങിയെന്നും ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *