കൊച്ചി: യുഎസ്എഐഡിയുടെ പിന്തുണയുള്ള ആരോഗ്യ പരിചരണ സാമ്പത്തിക സംവിധാനമായ സമൃദ്ധ് തിരഞ്ഞെടുക്കപ്പെട്ട ഗ്രാമീണ മേഖലകളിൽ തീവ്ര പരിചരണ യൂണിറ്റുകൾ (ഐ സി യു) സ്ഥാപിക്കുന്നതിന് സേവന ദാതാക്കളായ സി ഐ പി എ സി എ(സിപാക്ക)യ്ക്കു രണ്ടു കോടി രൂപ അനുവദിച്ചു. റിക്കവറബിൾ ഗ്രാന്റ് എന്ന നിലയ്ക്കാണ് ഐപിഇ ഗ്ലോബലിന്റെ പദ്ധതിയായ ‘ സമൃദ്ധ്’ ഫണ്ട് നൽകിയത്. ഇതോടെ നിശ്ചിത പ്രാദേശിക ആശുപത്രികൾ തീവ്ര പരിചരണത്തിൽ സ്വയം പര്യാപ്തത നേടും.
നിലവിൽ പത്തിലേറെ സംസ്ഥാനങ്ങളിൽ സി പാക്ക ഐ സി യു ഉൾപ്പെടെ മെച്ചപ്പെട്ട ആരോഗ്യ സേവന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗ്രാമീണ ജനതയ്ക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ സേവനങ്ങൾ എത്തിക്കാൻ യുഎസ്എയ്ഡ് പിന്തുണയുള്ള ‘ സമ്യദ്ധി’ ന്റെ സഹകരണം വഴിയൊരുക്കുമെന്ന് സിപാക്ക എംഡി ഡോ. രാജ അമർനാഥ് പറഞ്ഞു. സിപാക്കയുമായുള്ള പങ്കാളിത്ത സഹകരണം ഗ്രാമങ്ങളിൽ ആരോഗ്യ പരിപാലനത്തിന്റെ പുതിയൊരു ക്ഷേമ കാലത്തിന് തുടക്കമിടുമെന്ന് സമൃദ്ധ് പ്രോജക്ട് ഡയറക്ടറും ഐപിഇ ഗ്ലോബൽ ചീഫ് സ്ട്രാറ്റജി ആൻഡ് ഡൈവേഴ്സിഫിക്കേഷൻ ഓഫീസറുമായ ഹിമാംശു സിക്കയും അഭിപ്രായപ്പെട്ടു.
aishwarya