കേരളം സന്ദർശിക്കുന്ന നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനം നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചു കൂടിക്കാഴ്ചയിൽ സംസാരിക്കാനായി.
പശ്ചാത്തല വികസന മേഖലയിൽ രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നാണു കേരളം. ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി തുടങ്ങിയ വൻകിട പദ്ധതികൾ യാഥാർഥ്യമാക്കുന്നതിലും ലോകനിലവാരമുള്ള ഗതാഗത പദ്ധതികൾ നടപ്പാക്കുന്നതിലും വലിയ തോതിൽ മുന്നോട്ടു പോകാൻ കേരളത്തിനു കഴിഞ്ഞു. സംസ്ഥാനത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യംവച്ചു 2016ൽ കിഫ്ബി മുഖേന വൻകിട വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുകയാണ്. ഇതിന്റെ പേരിൽ 2021 മുതൽ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ കുറവു വരുത്തിയിരിക്കുകയാണ്. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിലും തടസമുണ്ടാകുന്നു. ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് അദ്ദേഹത്തോട് ചർച്ചക്കിടയിൽ ആവശ്യപ്പെട്ടു.