രമേശ് ചെന്നിത്തല ഇന്ന് (വെള്ളി) തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്തിന് ?.തിരു: മോദിയും പിണറായിയും ഭായി- ഭായിയെന്നു കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. അത് കൊണ്ടാണ് സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തിട്ടും സ്വർണ്ണക്കള്ളക്കടത്ത് കേസ് മുന്നോട്ടു പോകാത്തത്.
സ്വർണ്ണക്കള്ളക്കടത്ത് കേസിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്
എന്ന് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു എങ്കിൽ ഇക്കാര്യത്തിൽ എന്തുകൊണ്ട് നടപടി ഉണ്ടായില്ല
എന്നുള്ളത് കേരളത്തിലെ ജനങ്ങൾക്ക് അറിയേണ്ട കാര്യമാണ്. രാജ്യദ്രോഹ പ്രവർത്തനമാണ് സ്വർണക്കള്ളക്കടത്ത് കേസ്.
ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ പറയുന്നു കേരളത്തിന്റെ മുഖ്യമന്ത്രിയുടെ
ഓഫീസാണ് സ്വർണ്ണക്കള്ളക്കടത്ത് നടത്തിയിട്ടുള്ളത്.
അങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് പിണറായി വിജയന്റെ ഓഫീസിനെതിരെ
നടപടി സ്വീകരിക്കാൻ മുന്നോട്ട് വരാത്തത് ?
അവിടെയാണ് മോദിയും പിണറായിയും ഭായി ഭായിയാണ് എന്ന വസ്തുത തെളിയുന്നത്.
അവർക്ക് ഒറ്റ ലക്ഷ്യമേ ഉള്ളൂ കോൺഗ്രസിനെയും യുഡിഎഫിനെയും തകർക്കുക
കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാക്കുക.
ആ ലക്ഷ്യത്തിനുവേണ്ടി പിണറായി വിജയനെ സഹായിക്കാൻ മോദിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.
ഇല്ലായിരുന്നെങ്കിൽ എന്തുകൊണ്ട് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയില്ല ?. ആകെ ശിവശങ്കറെ രണ്ടു തവണ ജയിലിൽ അടച്ചു എന്നുള്ളതല്ലാതെ
അതിന്റെ മുകളിലേക്ക് ഈ അന്വേഷണം പോകാതിരുന്നത് മോദിയും പിണറായിയും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമാണ്.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ടാണ് സ്വർണക്കള്ളക്കടത്ത് കേസ് ശിവശങ്കറിൽ അവസാനിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിനകത്ത് സ്വർണ്ണക്കള്ളക്കടത്ത് നടത്തിയെന്ന് ബോധ്യമുള്ള പ്രധാനമന്ത്രി
എന്തുകൊണ്ടാണ് മറ്റു നടപടികൾ സ്വീകരിക്കാത്തത് ?
ഒരു തെളിവും ഇല്ലാത്ത കേസുകൾക്ക് പോലും
സിബിഐ . യെയും ഇ.ഡിയെയും പറഞ്ഞുവിട്ടു
കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്ന
ആളുകൾ എന്തുകൊണ്ടാണ്
തെളിവുണ്ടായിട്ടും ഈ സ്വർണ്ണക്കള്ളക്കടത്ത് കേസ് അന്വേഷിക്കാൻ തയ്യാറാകാത്തത് ?
അപ്പോൾ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയധാരണയാണ് ഇതോടുകൂടി പുറത്തുവന്നിരിക്കുന്നത്.
ആ ഒരു വാചകം അല്ലാതെ പ്രധാനമന്ത്രി പിന്നീട് ഒന്നും പറയാത്തതും അതിനെ സംബന്ധിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുന്നതും രണ്ടും കൂടി ചേർത്ത് വായിച്ചാൽ ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബന്ധം വളരെ
വ്യക്തമാകും.