ചിക്കാഗോ : ചികിത്സാര്തം അമേരിക്കയിൽ എത്തിയ
കെ പി സി സി പ്രസിഡന്റ് ശ്രീ കെ സുധാകരൻ എംപി കെ പി സി സി ഭാരവാഹികളുടെയും ജില്ലാ പ്രസിഡമാരുടെയും നേതൃയോഗത്തിൽ സൂം ൽ അമേരിക്കയിലെ ചിക്കാഗോയിൽ നിന്നും പങ്കെടുത്ത തീരുമാനങ്ങൾ.
1. വണ്ടിപ്പെരിയാറില്‍ കെപിസിസി സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മയുടെ മുന്നൊരുക്കം
വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറു വയസ്സുകാരിയുടെ കുടുംബത്തിന് നീതിയും പ്രതിക്ക് ശിക്ഷയും ഉറപ്പാക്കുക എന്ന പ്രധാന ആവശ്യം ഉന്നയിച്ച് കെപിസിസി ജനുവരി 7ന് വണ്ടിപ്പെരിയാറില്‍ ‘മകളെ മാപ്പ്’ എന്ന പേരില്‍ 5000 വനിതകള്‍ പങ്കെടുക്കുന്ന ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയാണ്.
അന്നേദിവസം ഉച്ചയ്ക്ക് 2 ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പങ്കെടുക്കും.
ആറുവയസ്സുകാരി ബാലികയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ചതാണ്. എന്നിട്ടും പ്രതിയുടെ രാഷ്ട്രീയം കണക്കിലെടുത്ത് തെളിവുകള്‍ ഇല്ലാതാക്കി നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍വ്വ സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി. കൊലപാതകവും പീഡനവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടും കുറ്റം തെളിയിക്കാന്‍ പോലീസും പ്രോസിക്യൂഷനും ശ്രമിച്ചില്ല. ഇരുവരും ഒത്തുകളിച്ച് ഡിവൈഎഫ് ഐക്കാരനായ പ്രതിയ്ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കി. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.
നമ്മുടെ അമ്മമാരെയും സഹോദരിമാരെയും പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന സ്ത്രീജ്വാല എന്ന ഈ പരിപാടി ഒരു വലിയ വിജയം ആക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം എല്‍ഡിഎഫ് ഭരണത്തില്‍ വര്‍ധിക്കുകയാണ്. ഈ ഭരണത്തില്‍ ആരും സുരക്ഷിതരല്ലെന്ന ബോധ്യം ജനത്തിനുള്ളില്‍ വളര്‍ത്താന്‍ സഹായിക്കുന്ന രീതിയില്‍ ഈ പരിപാടി വിജയിപ്പിക്കാനുള്ള കടമയും ഉത്തരവാദിത്തവും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമുണ്ട്. അത് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സഹായം അനിവാര്യമാണ്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ആദ്യമായി പങ്കെടുക്കുന്നതും ഈ വര്‍ഷം കെപിസിസി സംഘടിപ്പിക്കുന്നതുമായ ആദ്യ പൊതുപരിപാടിയുമാണിത്.
ഇതിനായി കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍,ഡീന്‍ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് സി.പി മാത്യു, രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ,എസ് അശോകന്‍,ജോസി സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഏഴംഗ സംഘാടക സമിതിക്ക് കെപിസിസി രൂപം നല്‍കി
വി.പി.സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍ എന്നിവരെ ഈ പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഡിസംബര്‍ 17ന് ഇതേ വിഷയത്തില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സായാഹ്ന ധര്‍ണ്ണ നടത്തും
2.’സമരാഗ്‌നി’ -ജനകീയ പ്രക്ഷോഭയാത്രയുടെ സമയ പുനഃക്രമീകരണം
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംയുക്തമായി നടത്തുന്ന ‘സമരാഗ്‌നി’ -ജനകീയ പ്രക്ഷോഭയാത്രയുടെ സമയ പുനഃക്രമീകരണം ചെയ്യുന്നതിന് തീരുമാനിച്ചു .
ഫെബ്രുവരി 9ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച് 27ന് തിരുവനന്തപുരത്ത് വലിയ റാലിയോട് കൂടി അവസാനിക്കത്തക്ക രീതിയിലാണ് ഇപ്പോള്‍ തീയതി പുനഃക്രമീകരണം സംബന്ധിച്ച നിര്‍ദ്ദേശം ഉയര്‍ന്ന് വന്നത്. നേരത്തെജനുവരി 21 ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
പാര്‍ലമെന്റ്, നിയമസഭാ സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പങ്കെടുക്കാനുള്ള അസൗകര്യം കണക്കിലെടുത്താണ് ഫെബ്രുവരി 9ലേക്ക് യാത്രയുടെ തീയതി പുനഃക്രമീകരിക്കണം എന്ന നിര്‍ദ്ദേശം സംഘാടക സമിതി മുന്നോട്ട് വെച്ചത്. പാര്‍ലമെന്റും നിയമസഭയും ഫെബ്രുവരി 7നും 8നുമായി അവസാനിക്കുന്ന പക്ഷം ജനപ്രതിനിധികള്‍ക്ക് യാത്രയില്‍ സഹകരിക്കാനും പങ്കെടുക്കാനും സാധിക്കും. കൂടാതെ ജാഥാ നായകനില്‍ ഒരാള്‍ പ്രതിപക്ഷ നേതാവ് കൂടിയായതിനാല്‍ അദ്ദേഹത്തിന്റെ സൗകര്യവും കണക്കിലെടുത്താണ് തീരുമാനം .
യാത്രയുമായി പതിനൊന്നംഗ സംഘാടക സമിതി ചര്‍ച്ച ചെയ്ത് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളുടെ പൂര്‍ണ്ണമായ രൂപം സംഘാടക സമിതി അംഗവും കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെ.ജയന്ത് യോഗത്തില്‍അവതരിപ്പിച്ചു .
‘സമരാഗ്‌നി’ -ജനകീയ പ്രക്ഷോഭയാത്രയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നൽകി
ഒരു ദിവസം ഉച്ചതിരിഞ്ഞ് രണ്ട് പൊതുപരിപാടിയെന്ന നിലയിലാണ് ഇപ്പോള്‍ യാത്രയുമായി ബന്ധപ്പെട്ട പൊതുസമ്മേളനം പുനഃക്രമീകരിച്ചിരിക്കുന്നത്.
3. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന ‘സമരാഗ്‌നി’ -ജനകീയ പ്രക്ഷോഭയാത്രയുടെ മുന്നൊരുക്ക ജില്ലാതല അവലോകന യോഗങ്ങള്‍ സംബന്ധിച്ച് :
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന ‘സമരാഗ്‌നി’ -ജനകീയ പ്രക്ഷോഭയാത്രയുടെ ഓരോ ദിവസത്തേയും പൊതുസമ്മേളനത്തിന്റെയും റാലികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കമ്മിറ്റിക്ക് രൂപം നൽകി
നേരത്തെ നിശ്ചയിച്ച 140 നിയോജക മണ്ഡല പര്യടനത്തിന് വ്യത്യസ്തമായി ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ മഹായോഗങ്ങളും റാലികളും നടത്താനുമാണ് പുതിയ തീരുമാനം .
James Koodal