രാഹുൽ മാങ്കൂട്ടത്തെ കൊച്ച് വെളുപ്പാൻ കാലത്ത് അറസ്റ്റ് ഭരണകൂട ഭീകരത : രമേശ് ചെന്നിത്തല

Spread the love

രാഹുൽ മാങ്കൂട്ടത്തെ കൊച്ച് വെളുപ്പാൻ കാലത്ത് അറസ്റ്റ് ചെയ്തതിനു പിന്നിൽ പിണറായി നേതൃത്യം നൽകുന്ന പോലീസിൻ്റെ ഭരണകൂട ഭീകരതയെന്ന് കോൺഗ്രസ് പ്രവർത്തക പ്രവർത്തക സമിതി അംഗം രാമശ് ചെന്നിത്തല പറഞ്ഞു പോലീസ് സർക്കാരിൻ്റെ ചട്ടുകമായി മാറി പൊതുപ്രവർത്തകരാട് കാണിക്കേണ്ട സാമാന്യ മര്യാത പോലീസ് കാട്ടിയില്ല.
രാഹുൽ മാങ്കൂട്ടം യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ്, പനി ബാധിച്ച് അദ്ദേഹം ആശുപത്രിയിലായിരുന്നു ഇന്നലെ രാത്രിയാണ് അദ്ദേഹം വീട്ടിലെത്തിയത്, പനി പൂർണ്ണമായി വീട്ടുമാറാത്ത രാഹുൽ മാങ്കുട്ടത്തിനെ വെളുപ്പിന് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യാൻ മാത്രം എന്ത് അടിയന്തിര സാഹചര്യമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്? ഇതാണോ പ്രതിഷേധിക്കുന്ന വർക്കെതിരെ ഗവൺമെന്റ് എടുക്കുന്ന നടപടി ? ഇത് ജനാധിപത്യ സംവിധാനത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമല്ലേ ? അപ്പോൾ പിണറായി വിജയനെതിരെ സംസാരിച്ചാൽ, പ്രതിഷേധിച്ചാൽ, സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചാൽ, കരിങ്കൊടി കാണിച്ചാൽ എന്തും ചെയ്യാമെന്നുള്ള ധിക്കാരം, ധാർഷ്ട്യം കേരളാ പോലീസിനുണ്ടായിരിക്കുകയാണ്. ഇതിനെ ജനകീയ പിന്തുണയോടെ ഞങ്ങൾ നേരിടും ഇതൊരിക്കലും അംഗീകരിക്കാൻ കഴിയുന്നൊരു കാര്യമല്ല ഇതൊരു ഭരണകൂട ഭീകരതയാണെന്നും സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *