തച്ചനാട്ടുകരയില്‍ അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണം തുടങ്ങി

Spread the love

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികളുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമിട്ട് പാലക്കാട് തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തൊടുകാപ്പ്, മണലംമ്പുറം, പാലോട് എന്നീ അങ്കണവാടികള്‍ക്കാണ് സ്വന്തം കെട്ടിടം നിര്‍മിക്കുന്നത്. അഞ്ച് സെന്റ് വീതം സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കെട്ടിടങ്ങളാണ് ഉയരുക.കെട്ടിടം നിര്‍മാണത്തിനായി എം.ജി.എന്‍.ആര്‍.ഇ.ജി.എസ് (തൊഴിലുറപ്പ്), സാമൂഹ്യനീതി വകുപ്പ്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് എന്നിവ ഓരോ അങ്കണവാടിക്കും 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നിര്‍മാണപ്രവൃത്തിയില്‍ തൊഴിലുറപ്പ് ജീവനക്കാര്‍ തറകീറുന്നതുള്‍പ്പടെയുള്ള സാധിക്കുന്ന പ്രവൃത്തികള്‍ ചെയ്യും. സാധിക്കാത്തവ കരാര്‍ നല്‍കും. തൊടുകാപ്പ് അങ്കണവാടിയുടെ കുറ്റിയടിക്കല്‍ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തങ്കം മഞ്ചാടിക്കല്‍ അധ്യക്ഷയായി. പരിപാടിയില്‍ ബ്ലോക്ക് മെമ്പര്‍ കെ.പി ബുഷ്റ, വാര്‍ഡ് അംഗം പി.ടി സഫിയ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *