കേരളത്തെ ടെക്‌നോളജി സ്‌പോട്‌സിന്റെ കേന്ദ്രമാക്കും : മന്ത്രി പി. രാജീവ്

Spread the love

തിരുവനന്തപുരം : അതിവേഗം വളരുന്ന വ്യവസായ മേഖലയായി കായിക രംഗം മാറിയെന്നും കേരളത്തെ ടെക്‌നോളജി സ്‌പോട്‌സിന്റെ ഹബ്ബാക്കി മാറ്റുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരള രാജ്യാന്തര കായിക ഉച്ചകോടിയുടെ രണ്ടാം ദിവസം സ്‌പോട്‌സ് ഇന്‍ഡസ്ട്രി എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ടെക്‌നോളജി ഓരോ കായിക മേഖലയിലും ഉപയോഗപ്പെടുത്തും. ഇത് സംബന്ധിച്ച സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്തുണ്ട്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അടക്കമുള്ള സാങ്കേതികവിദ്യകള്‍ കായിക മേഖലയ്ക്ക് പ്രയോജനപ്പെടും. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളത്തിലാണ്. ഇതും സഹായകമാകും. വീഡിയോ ഗെയിം കയറ്റുമതിയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കായിക പരിശീലനത്തിനും സാങ്കേതികവിദ്യ ഉപയോഗിക്കും. സ്‌പോട്‌സ് അപ്പാരല്‍ മാനുഫാക്ച്ചറിംഗ് യൂണിറ്റിലും കേരളം ഫോക്കസ് ചെയ്യുന്നുണ്ട്. അതുപോലെ ഇന്‍ഡോര്‍ ഗെയിം സാധനങ്ങളുടെ നിര്‍മാണത്തിലും സംഭാവന നല്‍കാനാകും. സംസ്ഥാന സ്‌പോട്‌സ് ഇന്‍ഡസ്ട്രി മേഖലയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള സ്‌പോട്‌സ് ഇന്‍ഡസ്ട്രിക്ക് വേണ്ട പിന്തുണ നല്‍കുമെന്ന് നിവ്യ സ്‌പോട്‌സ് സി.ഇ.ഒ രാജേഷ് ഖരാബന്ദ ഉറപ്പുനല്‍കി. താഴേതട്ടിലുള്ള കളിക്കാര്‍ക്കും നല്ല കായിക ഉത്പന്നങ്ങള്‍ ലഭിക്കണം എന്നതാണ് തന്റെ കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദഹം വ്യക്തമാക്കി. ഇംഗ്ലീഷ് അത്ര വശമില്ലാതിരുന്നിട്ടും യു.കെയില്‍ പരിശീലകന്റെ ലൈസന്‍സ് നേടിയ കഥയാണ് പാട്രിക് സര്‍ക്കാര്‍ പറഞ്ഞത്. യു.കെയില്‍ ഫാസ്റ്റ് സ്‌പോട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് ലീഡ്‌സ് എന്ന പിരിശീലന സ്ഥാപനം നടത്തുകയാണ് അദ്ദേഹം. അണ്ടര്‍ 18 ഫുട്‌ബോള്‍ പരിശീലകനായാണ് പാട്രിക് ഈ മേഖലയില്‍ തുടക്കം കുറിച്ചത്. അത് വലിയ പാഠമായി. നല്ല കായിക താരങ്ങളെ വാര്‍ത്തെടുത്താല്‍ നല്ല വരുമാനമുണ്ടാക്കാം. വലിയ അവസരങ്ങളാണ് എല്ലാ കായിക മേഖലയിലുമുള്ളത്. യു.കെയുടെ ഇക്കോണമിയില്‍ വര്‍ഷന്തോറും 39 ബില്യണാണ് സ്‌പോട്‌സ് രംഗം സംഭാവന നല്‍കുന്നത്. ഇന്ത്യയില്‍ സ്‌പോട്‌സ് യൂണിവേഴ്‌സിറ്റി വളരെ അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 200 മില്യണ്‍ ആളുകളാണ് സ്‌പോട്‌സ് സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങുന്നതെന്ന് ഹൈവ് സ്‌പോട്‌സ് സി.ഇ.ഒ രാകേഷ് രാജീവ് പറഞ്ഞു. ഐഎസ്എല്‍ കാണുന്നതില്‍ 60 ശതമാനം കാണികളും സ്ത്രീകളും കുട്ടികളുമാണെന്ന് ഡാറ്റാകള്‍ വ്യക്തമാക്കുന്നു. സ്‌പോട്‌സ് മേഖലയിലെ ഡിജിറ്റല്‍ ഇക്കോണമി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 600 ബില്യണാണ് ആഗോള ഇന്‍ഡസ്ട്രിയുടെ വളര്‍ച്ച. കായിക രംഗത്തെ വരുമാനം സിനിമ, വിനോദ വ്യവസായത്തേക്കാള്‍ അഞ്ച് മടങ്ങ് വലുതാണ്. സ്‌പോട്‌സ് അസോസിയേഷനുകള്‍ ഇന്ത്യന്‍ സ്‌പോട്‌സ് ഉത്പന്നങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബീറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രാജ്‌മോഹന്‍ പിള്ള, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐ.എ.എസ് എന്നിവരും സംസാരിച്ചു.

Adarsh Chandran,
Divya Raj.K 

Author

Leave a Reply

Your email address will not be published. Required fields are marked *