ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ രാജ്യത്തിന്റെ 75-ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ഭരണ നിർവ്വഹണ സമുച്ചയത്തിന് മുമ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ദേശീയഗാനാലാപനവും നടന്നു. രജിസ്ട്രാർ ഡോ. ഉണ്ണികൃഷ്ണൻ പി., ഫിനാൻസ് ഓഫീസർ ശ്രീകാന്ത് എസ്., നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം കോർഡിനേറ്റർ ഡോ. ടി. പി. സരിത, എൻ. സി. സി ഓഫീസർ ഡോ. ലിഷ സി. ആർ. എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ രാജ്യത്തിന്റെ 75-ാം റിപ്പബ്ലിക് ദിനഘോഷങ്ങളോടനുബന്ധിച്ച് പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി ദേശീയ പതാക ഉയർത്തുന്നു. രജിസ്ട്രാർ ഡോ. ഉണ്ണികൃഷ്ണൻ പി., നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം കോർഡിനേറ്റർ ഡോ. ടി. പി. സരിത, എൻ. സി. സി ഓഫീസർ ഡോ. ലിഷ സി. ആർ. എന്നിവർ സമീപം.
2) സംസ്കൃത സർവ്വകലാശാലഃ ഗവേഷക ഫെലോഷിപ്പ് അപേക്ഷകൾ ഫെബ്രുവരി എട്ട് വരെ
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയില 2023 ഡിസംബർ വരെയുളള ഗവേഷക ഫെലോഷിപ്പുകൾ, എച്ച്. ആർ. എ. കണ്ടിജൻസി എന്നിവ ഫെബ്രുവരി എട്ടിന് മുമ്പായി ക്ലെയിം ചെയ്യണമെന്ന് സർവ്വകലാശാല അറിയിച്ചു. കുടിശ്ശിക ക്ലെയിം ചെയ്യാനുളള ഗവേഷകർ ഫെബ്രുവരി മൂന്നിന് മുമ്പായി ബന്ധപ്പെട്ട വിവരങ്ങൾ ബന്ധപ്പെട്ട സെക്ഷനിൽ നേരിട്ട് അറിയിക്കേണ്ടതാണ്. ഫെബ്രുവരി എട്ടിന് ശേഷം കുടിശ്ശിക ക്ലെയിം ചെയ്യുവാൻ അർഹതയില്ലെന്ന് യു. ജി. സി. നിർദ്ദേശമുളളതായി സർവ്വകലാശാല അറിയിച്ചു.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം : 9447123075