പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച ക്രമപ്രശ്‌നം -1-

Spread the love

2016ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ (ഭേദഗതി) നിയമത്തിലെ വകുപ്പ് 3(8) പ്രകാരം കിഫ്ബിയുടെ ധനാഗമ മാര്‍ഗങ്ങളും വിനിയോഗവും സംബന്ധിച്ച സ്റ്റേറ്റ്‌മെന്റും ഫണ്ട് ട്രസ്റ്റി അഡൈ്വസറി കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റും (ഫിഡലിറ്റി സര്‍ട്ടിഫിക്കറ്റ് ) സംസ്ഥാന ബജറ്റിനോടൊപ്പം സഭയില്‍ സമര്‍പ്പിക്കേണ്ടതാണ്.

എന്നാല്‍ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ച വേളയില്‍, കിഫ്ബിയുമായി ബന്ധപ്പെട്ട മേല്‍പ്പറഞ്ഞ രേഖകള്‍ ധനകാര്യ മന്ത്രി സഭയില്‍ സമര്‍പ്പിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെടുത്തുന്നു. കിഫ്ബി നിയമത്തിലെ സെക്ഷന്‍ 3(8)(a), (b) എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള രേഖകള്‍ ബജറ്റിനോടൊപ്പം സമര്‍പ്പിക്കാതിരുന്നത് കിഫ്ബി നിയമത്തിന്റെ ലംഘനമാണ്. അതിനാല്‍ ഈ കാര്യത്തില്‍ റൂളിംഗ് ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

Author

Leave a Reply

Your email address will not be published. Required fields are marked *