കര്‍ഷക പ്രക്ഷോഭം: രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കണ്‍വീനര്‍ റോജര്‍ സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തു.
കൊച്ചി: ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷക നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്ന ക്രൂരവും നീചവുമായ നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കണ്‍വീനറും കര്‍ഷകവേദി ചെയര്‍മാനുമായ റോജര്‍ സെബാസ്റ്റ്യനെ കര്‍ഷക സമരത്തിന്റെപേരില്‍ അറസ്റ്റ് ചെയ്തതില്‍ യാതൊരു നീതീകരണവുമില്ല. റോജര്‍ സെബാസ്റ്റ്യനെ ഉടന്‍ മോചിപ്പിക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു, സംസ്ഥാന ചെയര്മാന് അഡ്വ. ബിനോയ് തോമസ് എന്നിവര്‍ ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു.
കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും സംരക്ഷണത്തിനായി രാജ്യതലസ്ഥാനത്ത് പോരാടുന്ന കര്‍ഷക നേതാക്കളോട് കേരളത്തിലെ വിവിധ കര്‍ഷക സംഘടനകള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കണമെന്നും നിര്‍ദാക്ഷിണ്യമായ അറസ്റ്റില്‍ സംസ്ഥാന വ്യാപകമായി കര്‍ഷകര്‍ പ്രതിഷേധിക്കണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് അഡ്വ.ബിനോയ് തോമസ് അഭ്യര്‍ത്ഥിച്ചു.
അഡ്വ.ബിനോയ് തോമസ്
സംസ്ഥാന ചെയര്മാന്
മൊബൈല്‍: 790 788 1125
–