സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ-അയ്യങ്കാളി പുരസ്കാരങ്ങൾ പ്രഖ്യാപി

Spread the love

സംസ്ഥാനത്ത് 2022-23 വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം എന്നിവ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷാണു പുരസ്കാര പ്രഖ്യാപനം നടത്തിയത്.

സ്വരാജ് ട്രോഫിയിൽ ജില്ലാ പഞ്ചായത്തുകളിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനവും കൊല്ലം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ജില്ലാ പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

ബ്ലോക്ക് പഞ്ചായത്തുകളിൽ സംസ്ഥാനതലത്തിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് (കാസർഗോഡ് ജില്ല), പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം ജില്ല), വൈക്കം ബ്ലോക്ക് പഞ്ചായത്ത് (കോട്ടയം ജില്ല) എന്നിവ ഒന്നാം സ്ഥാനം പങ്കിട്ടു. ഇവർക്ക് 40 ലക്ഷം രൂപ വീതം അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

ഗ്രാമപഞ്ചായത്തുകളിൽ സംസ്ഥാന തലത്തിൽ വലിയപറമ്പ ഗ്രാമപഞ്ചായത്ത് (കാസർഗോഡ് ജില്ല) ഒന്നാം സ്ഥാനവും മുട്ടാർ ഗ്രാമ പഞ്ചായത്ത് (ആലപ്പുഴ ജില്ല) രണ്ടാം സ്ഥാനവും മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് (കോട്ടയം ജില്ല) മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ഗ്രാമപഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

മുനിസിപ്പാലിറ്റികളിൽ സംസ്ഥാനതലത്തിൽ ഗുരുവായൂർ നഗരസഭ (തൃശൂർ ജില്ല) ഒന്നാം സ്ഥാനവും, വടക്കാഞ്ചേരി നഗരസഭ (തൃശൂർ ജില്ല) രണ്ടാം സ്ഥാനവും, ആന്തൂർ നഗരസഭ (കണ്ണൂർ ജില്ല) മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള മുനിസിപ്പാലിറ്റികൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

മുനിസിപ്പൽ കോർപ്പറേഷൻ വിഭാഗത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ഒന്നാം സ്ഥാനം നേടി. 50 ലക്ഷം രൂപ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *