ജനകീയ സര്‍ക്കാര്‍ ജനങ്ങളിലേക്ക്

Spread the love

വിവിധ ജന വിഭാഗങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം.
നവകേരളസദസ്സിന്റെ തുടർപ്രക്രിയയായി ജനകീയ സംവാദങ്ങൾക്കും മുഖാമുഖ ചർച്ചകൾക്കും തുടർച്ചയുമായി സർക്കാർ. ഇതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ പത്തു കേന്ദ്രങ്ങളിൽ വ്യത്യസ്ത മേഖലയിലുള്ളവരെ ഉൾപ്പെടുത്തി ‘നവകേരള കാഴ്ചപ്പാടുകൾ ‘ എന്ന പേരിൽ മുഖാമുഖം പരിപാടി നടത്തും.
ജനകീയ സംവാദങ്ങളും മുഖാമുഖ ചർച്ചകളും തുടരുന്നതിന്റെ ഭാഗമായി തുടർന്നുള്ള ദിവസങ്ങളിൽ വ്യത്യസ്ത മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരെ പ്രത്യേകമായി വിളിച്ച് ചേർത്താണ് മുഖാമുഖ പരിപാടി നടത്തുക. വിദ്യാർത്ഥികൾ, യുവജനങ്ങൾ, മഹിളകൾ, ഭിന്നശേഷിക്കാർ, ആദിവാസികൾ, ദളിത് വിഭാഗങ്ങൾ, സാംസ്‌കാരിക പ്രവർത്തകർ, പെൻഷൻകാർ /വയോജനങ്ങൾ, തൊഴിൽമേഖലയിലുള്ളവർ, കാർഷിക മേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായുള്ള മുഖാമുഖം പരിപാടിയാണ് ഇങ്ങനെ നടക്കുക.ഫെബ്രുവരി 18 മുതൽ മാർച്ച് 3 വരെ വിവിധ ജില്ലകളിലായി നടക്കുന്ന മുഖാമുഖം പരിപാടികളിൽ ഓരോ മേഖലയിലും അനിവാര്യമായ നവകേരള കാഴ്ചപ്പാടുകൾ വിശദമായി അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യും.മുഖാമുഖം.

തിയതി സ്ഥലം മുഖാമുഖം
18/02/2024 കോഴിക്കോട് വിദ്യാർത്ഥികൾ
20/02/2024 തിരുവനന്തപുരം യുവജനങ്ങൾ
22/02/2024 എറണാകുളം വനിതകൾ
24/02/2024 കണ്ണൂര്‍ ആദിവാസികൾ , ദളിത് വിഭാഗങ്ങൾ
25/02/2024 തൃശൂര്‍ സാംസ്കാരിക പ്രവർത്തകർ
26/02/2024 തിരുവനന്തപുരം ഭിന്നശേഷിക്കാർ
27/02/2024 തിരുവനന്തപുരം സീനിയർ സിറ്റിസൺ
29/02/2024 കൊല്ലം തൊഴിലാളി മേഖല
02/03/2024 ആലപ്പുഴ കാർഷിക മേഖല
03/03/2024 എറണാകുളം റെസിഡൻസ് അസോസിയേഷൻ
അതാത് മേഖലകളിലുണ്ടാകേണ്ട മാറ്റങ്ങൾ വിശദമായി ചർച്ച ചെയ്യാൻ ഈ മുഖാമുഖങ്ങളിൽ അവസരമൊരുങ്ങും.

Author

Leave a Reply

Your email address will not be published. Required fields are marked *