കോട്ടയം: ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് അറസ്റ്റ് വരിക്കുകയും തുടര്‍ന്ന് ജയില്‍ മോചിതനായി ഞായറാഴ്ച (18.02.2024) ഉച്ചയ്ക്ക് ഒരുമണിക്ക് ശബരി എക്‌സ്പ്രസില്‍ കോട്ടയത്ത് എത്തിച്ചേരുകയും ചെയ്യുന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കണ്‍വീനറും കര്‍ഷകവേദി പ്രസിഡന്റുമായ റോജര്‍ സെബാസ്റ്റ്യന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതിയുടെയും കര്‍ഷകവേദിയുടെയും വിവിധ കര്‍ഷക സംഘടനകളുടെയും നേതൃത്വത്തില്‍ സ്വീകരണവും വരവേല്‍പും നല്‍കും.
ഡല്‍ഹി കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും പോയ കര്‍ഷക സംഘടനാ നേതാക്കളില്‍ 13 പേരെ മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് കേരളത്തിലേയ്ക്ക് തിരിച്ചയക്കുകയും ഡല്‍ഹിയിലെത്തിക കര്‍ഷകരെ അവരുടെ താമസസ്ഥലത്തെത്തി പോലീസ് നിരന്തരം വേട്ടയാടുകയും ചെയ്തു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കണ്‍വീനര്‍ റോജര്‍ സെബാസ്റ്റ്യനെ യാതൊരു ന്യായീകരണവുമില്ലാതെയാണ് ഡല്‍ഹിയിലെ താമസ സ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പടിക്കല്‍ ഞായറാഴ്ച (18.02.2024) ഉച്ചയ്ക്ക് ഒരു മണിക്ക് ചേരുന്ന സ്വീകരണ സമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ ബിനോയ് തോമസ് അദ്ധ്യക്ഷത വഹിക്കുന്നതും സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നതുമാണ്. എന്‍.എഫ്.ആര്‍.പി..എസ്. ചെയര്‍മാന്‍ ക്യാപ്റ്റന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. കണ്‍വീനര്‍ പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, ദേശീയ സംസ്ഥാന കര്‍ഷക നേതാക്കളായ മുതലാംതോട് മണി, ഡിജോ കാപ്പന്‍, വി.ജെ.ലാലി, ജിനറ്റ് മാത്യു, ആയാംപറമ്പ് രാമചന്ദ്രന്‍, ജോര്‍ജ് സിറിയക്, ഉണ്ണികൃഷ്ണന്‍ ചേര്‍ത്തല, ഹരിദാസ് കല്ലടിക്കോട്, പി.ജെ ജോണ്‍ മാസ്റ്റര്‍, ജോസഫ് തെള്ളിയില്‍, വര്‍ഗീസ് കൊച്ചുകുന്നേല്‍, പി.രവീന്ദ്രന്‍, സിറാജ് കൊടുവായൂര്‍, മനു ജോസഫ്, വിദ്യാധരന്‍ സി.വി., ജോബിള്‍ വടശ്ശേരി, റോസ് ചന്ദ്രന്‍, അപ്പച്ചന്‍ ഇരുവേലില്‍, കര്‍ഷക വേദി നേതാക്കളായ റ്റോമിച്ചന്‍ സ്‌കറിയ ഐക്കര, ബിജോ മാത്യു മഴുവഞ്ചേരില്‍, ജറാര്‍ഡ് ആന്റണി പഞ്ഞിമരം, ക്ലമന്റ് കരിയാപുരയിടം, റ്റോമി കൊരട്ടി, പി.ജെ ജോസഫ് പേഴുംകാട്ടില്‍ തുടങ്ങിയവര്‍ സംസാരിക്കും.
തുടര്‍ന്ന് കോട്ടയത്ത് ചേരുന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി തുടര്‍ കര്‍ഷക സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അറിയിച്ചു.
അഡ്വ.ബിനോയ് തോമസ്
സംസ്ഥാന ചെയര്‍മാന്‍, രാഷ്ട്രീയ കിസാന്‍ മഹാസംഘ്