സംസ്കൃത സർവ്വകലാശാല ഗവേഷക അദാലത്ത് മാർച്ച് നാലിന്

Spread the love

അപേക്ഷകൾ ഫെബ്രുവരി 21 വരെ.

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 2015 ഡിസംബർ ഒന്നിന് മുമ്പായി പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്ത്, നാളിതുവരെ പ്രബന്ധം സമർപ്പിക്കാത്ത ഗവേഷകർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പ്രബന്ധം സമർപ്പിക്കുന്നതിനായി മാർച്ച് നാലിന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ അദാലത്ത് നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു. യു ജി സി യുടെ 2015 റഗുലേഷൻ ബാധകമല്ലാത്ത ഗവേഷകർക്ക് മാത്രമാണ് അദാലത്തിൽ പങ്കെടുക്കുവാൻ കഴിയുക. അദാലത്തിൽ അപേക്ഷ സമർപ്പിക്കുന്ന അപേക്ഷകർ നിർദ്ദിഷ്ട ഗൂഗിൾ ഫോമിൽ രജിസ്ട്രാർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21. 2014 ഡിസംബർ ഒന്ന് മുതൽ 2015 നവംബർ 30 വരെ രജിസ്ട്രേഷൻ നേടിയ (2014 അഡ്മിഷൻ, 2012 റഗുലേഷൻ അവസാന ബാച്ച്) ഗവേഷകർക്ക് സ്വാഭാവിക കാലാവധിക്ക് ഉപരിയായി ഒരു വർഷം കാലയളവ് കൂടി അനുവദിച്ചിട്ടുണ്ട്. 2015 നവംബർ മാസം വരെ രജിസ്ട്രേഷനുളള ഫുൾ ടൈം ഗവേഷകർക്ക് 2024 വരെയും പാർട്ട് ടൈം ഗവേഷകർക്ക് 2026 നവംബർ വരെയും ഗവേഷണ കാലയളവ് ദീർഘിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ കാലയളവ് ദീർഘിപ്പിച്ച് ലഭിച്ച ഗവേഷകർ അദാലത്തിൽ അപേക്ഷ നൽകേണ്ടതില്ല. 2014 നവംബർ 30 വരെ പിഎച്ച്.ഡി. രജിസ്ട്രേഷൻ നേടിയ, അദാലത്തിൽ അപേക്ഷ സമർപ്പിക്കാത്ത എല്ലാ ഗവേഷകരുടെയും പിഎച്ച്. ഡി. രജിസ്ട്രേഷൻ ഇനിയൊരു അറിയിപ്പില്ലാതെ റദ്ദാകുന്നതായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

 

Author

Leave a Reply

Your email address will not be published. Required fields are marked *