പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് കേരള നോളജ് എക്കോണമി മിഷന്‍റെ 70% സ്കോളര്‍ഷിപ്പ്.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് എക്കോണമി മിഷനുമായി (കെ.കെ.ഇ.എം.) ചേര്‍ന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് ആറ് മാസ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു. ഐ.ടി. മേഖലയില്‍ നിലവിൽ ഏറെ
ജോലിസാധ്യതകളുള്ള തൊഴില്‍ നൈപുണ്യ പരിശീലന പ്രോഗ്രാമുകളായ മെഷീന്‍ ലേണിംഗ് ആൻ്റ് ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ്, ഫുള്‍ സ്റ്റോക്ക് ഡെവലപ്മെന്‍റ്, 2ഡി / 3ഡി ഗെയിം ഇഞ്ചിനിയറിംഗ് തുടങ്ങിയ കോഴ്സുകളിലേയ്ക്കാണ് ഇപ്പോള്‍ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. https://ictkerala.org/registration എന്ന ലിങ്ക് സന്ദര്‍ശിച്ച് ഈ കോഴ്‌സുകളില്‍ രജിസ്റ്റര്‍ ചെയ്യാം.
യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് കേരള നോളജ് മിഷൻ്റെ 70% സ്‌കോളര്‍ഷിപ്പ് ലഭിക്കും. അക്കാദമിക് മികവ് പുലർത്തുന്ന ഇതര വിദ്യാർത്ഥികൾക്ക് ഐ.സി.ടി. അക്കാദമി നല്‍കുന്ന 40% സ്കോളര്‍ഷിപ്പ് ലഭിക്കും. സ്കോളർഷിപ്പ് ലഭിക്കാത്ത, വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് ആകെ ഫീസിൻ്റെ 15% ക്യാഷ് ബാക്കായി നല്‍കുന്നു. ഈ പ്രോഗ്രാമുകളിലേക്ക് മാര്‍ച്ച് 05 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് +91 75 940 51437, 471 270 0811 എന്നീ നമ്പരുകളില്‍ ബന്ധപെടുക.
PGS Sooraj