ഭിന്നശേഷിക്കാർക്കായി കൈവരികളുള്ള നടപ്പാതകൾ നിർമിക്കും : മുഖ്യമന്ത്രി

Spread the love

പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഉയർന്ന നിലവാരമുള്ള റോഡുകൾ നിർമിക്കുമ്പോൾ സമാന്തരമായി കൈവരികളുള്ള നടപ്പാതകൾ തയാറാക്കി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ളവരുടെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരവും ചർച്ച ചെയ്യുന്നതിനും പുതിയ നിർദേശങ്ങൾ സ്വരൂപിക്കുന്നതിനുമായി മുഖ്യമന്ത്രി ഭിന്നശേഷിക്കാരുമായി നടത്തിയ മുഖാമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഭിന്നശേഷി വിഭാഗത്തിൽനിന്നുള്ളവരുടെ സാധാരണ ജീവിതം സാധ്യമാക്കുന്നതിനുള്ള സർക്കാർ ഇടപെടലുകൾ സംബന്ധിച്ച ഗൗരവമായ ചർച്ചകളും അഭിപ്രായ നിർദേശങ്ങളുംകൊണ്ടു സമ്പന്നമായിരുന്നു മുഖാമുഖം.ഭിന്നശേഷിക്കാരുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷി സ്വയംസഹായ സംഘങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ സർക്കാർ പൂർത്തിയാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിന്റെ കരട് ബൈലോ തയാറായിട്ടുണ്ട്. തുടർ ചർച്ചകൾക്കു ശേഷം ആവശ്യമായ നടപടിയെടുക്കും. ഭിന്നശേഷിക്കാർ നിർമിക്കുന്ന ഉത്പന്നങ്ങൾക്കു വിപണി കണ്ടെത്തുന്നതിന് അവയുടെ ഗുണനിലവാരം ഉറപ്പാക്കി ബ്രാൻഡിങ് നടത്തണം. ഭിന്നശേഷി സ്വയംസഹായ സംഘങ്ങൾ മുഖേന ഇവ വിപണിയിലെത്തിക്കാനും കഴിയും. സർക്കാർ സ്ഥാപനങ്ങൾ വഴിയും പൊതുവിതരണ കേന്ദ്രങ്ങൾ വഴിയും ഇത്തംരം ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ കഴിയുമോയെന്ന ആലോചനയും നടക്കുന്നുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *