സിദ്ധാർത്ഥിൻ്റെ മരണത്തിന് കാരണക്കാരനായ മുഖ്യ സൂത്രധാരൻ്റെ പേര് വെളിപ്പെടുത്തി രമേശ് ചെന്നിത്തല

Spread the love

സമരപ്പന്തൽ സന്ദർശിച്ചു.

തിരു : വീട്ടിലേക്ക് മടങ്ങാൻ എറണാകുളത്ത് എത്തിയ സിദ്ധാർത്ഥിനെ മടക്കിവിളിച്ചത് ഇടുക്കിയിലെ എം.എം.മണി എം. എൽ . എ.യുടെ ഏറ്റവും വേണ്ടപ്പെട്ടയാളായ അക്ഷയ് ആണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതായി രമേശ്‌ ചെന്നിത്തല പറഞ്ഞു. ഇയാളെ ഇതുവരെ പ്രതിയാക്കാത്തതിന് പിന്നിൽ സി പി എമ്മിൻ്റെ ഉന്നത ഇടപെടലുകളാണ്. സിദ്ധാർഥിന്റെ കൊലപാതകം സി.ബി.ഐ. അന്വേഷിക്കുക, എസ്.എഫ്.ഐ.യുടെ വിചാരണക്കോടതികൾ പൂട്ടുക, ഇടിമുറികൾ തകർക്കുക, ഏകസംഘടനാവാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. എന്നിവർ

സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരത്തിന് അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിദ്ധാർത്ഥിന്‍റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം വേണം. കേരളപൊലീസിൽ വിശ്വാസമില്ല. സത്യസന്ധമായ അന്വേഷണം ഉണ്ടാവുമെന്ന് കരുതുന്നില്ല. പ്രതികളെ രക്ഷിക്കാനുള്ള കുറ്റപത്രവും വകുപ്പും ആയിരിക്കും ഇനി ഉണ്ടാവുക. കേസ് ഇല്ലാതാക്കാന്‍ ആഭ്യന്തര വകുപ്പും പൊലീസും ശ്രമിക്കുകയാണ്. മുഖ്യമന്ത്രിക്ക് ആത്മാഭിമാനം ഉണ്ടെങ്കിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടണം. സിദ്ധാർത്ഥിലായിരുന്നു ആ കുടുംബത്തിൻ്റെ പ്രതീക്ഷ. എസ്.എഫ്.ഐ. ഗുണ്ടകൾ ആ

പ്രതീക്ഷ ഇല്ലാതാക്കി. ആ കുടുംബത്തെ ഒന്ന് ആശ്വസിപ്പിക്കാൻപോലും മുഖ്യമന്ത്രി ശ്രമിച്ചില്ല. ഒരു അനുശോചനംപോലും മുഖ്യമന്ത്രി നടത്തിയില്ല. എസ്.എഫ്.ഐ.യെ മുഖ്യമന്ത്രി ജീവൻരക്ഷാ പ്രവർത്തകർ ആക്കിയിരിക്കുകയാണ്. മുൻ കൽപ്പറ്റ എം.എൽ.എ. ശശീന്ദ്രൻ്റെ നേതൃത്വത്തിൽ പ്രതികളെ മോചിപ്പിക്കാൻ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ പോയി അവർ‍ ബഹളമുണ്ടാക്കി. സിദ്ധാര്‍ത്ഥിന്റെ മരണത്തിന് കാരണക്കാരായ പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്തണം. പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കാന്‍ ഏതറ്റം വരെയും പോകും. കേരളത്തിലെ കലാലയങ്ങളിൽ കൊലപാതകം നടത്താൻ എസ്.എഫ്.ഐ.ക്ക് പ്രത്യേക സെല്ലുണ്ട്. കൊടി സുനിലിനെ പ്പോലെയും കിർമാണി മനോജിനെപ്പോലെയുമുള്ളവരാണ് ട്രെയിനിoഗ് നൽകുന്നത്.

പ്രതികളെ മുഴുവൻ സംരക്ഷിച്ചത് വയനാട്ടിലെ സി.പി.എം.നേതാക്കളാണ്. കലാലയങ്ങളിൽ കൊലപാതകസംഘമായി മാറുന്ന എസ്.എഫ്.ഐ.യെ സർക്കാർ തീറ്റിപ്പോറ്റുന്നു. കേസ് തേച്ചു മാച്ച് കളയാൻ സി.പി.എം. വലിയ നിലയിൽ ഗൂഢാലോചന നടത്തുന്നുവെന്നും ചെന്നിത്തല പറഞ്ഞു. യൂത്ത് കോൺഗ്രസ് – കെ എസ് യു -മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ്മാരായ രാഹുൽ മാങ്കൂട്ടത്തിൽ, ജെബി മേത്തർ എം പി അലോഷ്യസ് സേവിയർ എന്നിവർക്ക് പുറമേ ഷാഫി പറമ്പിൽ എം എൽ എ ചെറിയാൻ ഫിലിപ്പ് അൻവർ സാദത്ത് എം എൽ എ അബിൻ വർക്കി എന്നിവർ ചെന്നിത്തലയോടൊപ്പം ഉണ്ടായിരുന്നു

 

Author

Leave a Reply

Your email address will not be published. Required fields are marked *