അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മാർച്ച് 11 മുതൽ 12 വരെ ചിലച്ചില്ലകളിലെ താപനില സാധാരണയെക്കാൾ 2 – 4 °C കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം ജില്ലയിൽ താപനില 38°C വരെയും, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ താപനില 37°C വരെയും ഉയർന്നേക്കാം. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മാർച്ച് 12 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.