കൊഴുവല്ലൂർ സിന്തറ്റിക് ഫുട്ബോൾ ടർഫ് നിർമ്മാണോദ്ഘാടനം നാളെ

Spread the love

സിന്തറ്റിക് ഫുട്ബോൾ ടർഫിന്റെ നിർമ്മാണോദ്ഘാടനം നാളെ (മാർച്ച് 12) ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി., മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ്ജ് രമാ മോഹൻ, ജില്ല പഞ്ചായത്തംഗം ഹേമലത മോഹൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. രാധാബായ്, പഞ്ചായത്തംഗങ്ങളായ തോമസ് എബ്രഹാം, കെ.സി. ബിജോയി, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ പി.കെ. അനിൽകുമാർ, കെ.എസ്. ഗോപാലകൃഷ്ണൻ, പി.വി. ഗോപിനാഥൻ, പ്രമോദ് കാരയ്ക്കാട്, സൂരജ്, ടോണി ചെറിയാൻ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *