ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്സുകൾ ആരംഭിക്കുന്നു

Spread the love

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍ (ഐ.ഐ.എച്ച്.ടി) കിഴുന്ന തോട്ടട, ക്യമ്പസില്‍, മൂന്ന് മാസം ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ എയ്ഡഡ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ്, കമ്പ്യട്ട’ര്‍ എയ്ഡഡ് ഫാഷന്‍ ഡിസൈനിംഗ്, ക്രിയേറ്റീവിറ്റി ഇന്‍ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് മേക്കിംഗ് കോഴ്‌സ് എന്നീ കോഴ്‌സുകള്‍ ആരംഭിക്കുന്നു.

എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. അപേക്ഷഫോറം www.iihtkanur.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ക്രിയേറ്റീവിറ്റി ഇന്‍ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് മേക്കിംഗ് കോഴ്‌സിനുള്ള അപേക്ഷ വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കേണ്ടതാണ്. അപേക്ഷകള്‍ മാർച്ച് 25 നകം ഓഫീസില്‍ ലഭിച്ചിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി. ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍-7, ഫോൺ 0497-2835390, Website :www.iihtkannur.ac.in, ഇ-മെയിൽ [email protected]

Leave a Reply

Your email address will not be published. Required fields are marked *