എയർടെൽ കോഴിക്കോട്, വയനാട് ജില്ലകളിൽ നെറ്റ്‌വർക്ക് വിപുലീകരിക്കുന്നു

Spread the love

കോഴിക്കോട് : ഭാരതി എയർടെൽ, തങ്ങളുടെ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട്, വയനാട് ജില്ലകളിൽ കൂടുതൽ സൈറ്റുകൾ വിന്യസിച്ചു. അധിക സൈറ്റുകൾ വോയ്‌സ്, ഡാറ്റ കണക്റ്റിവിറ്റി എന്നിവയിലെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തും. താമരശ്ശേരി, കൊയിലാണ്ടി, വടകര, മാനന്തവാടി, സുൽത്താൻബത്തേരി, വൈത്തിരി എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് ഈ നെറ്റ്‌വർക്ക് വർദ്ധനയുടെ പ്രയോജനം നേരിട്ട് ലഭിക്കും.

എയർടെൽ റൂറൽ എൻഹാൻസ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണീ നെറ്റ്‌വർക്ക് വിപുലീകരണം. 2024-ഓടെ രാജ്യത്തെ 60,000 ഗ്രാമങ്ങളിൽ നെറ്റ്വർക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. നെറ്റ്‌വർക്ക് കപ്പാസിറ്റി വർധിപ്പിക്കുക, ഗ്രാമങ്ങളിലേക്കും ബന്ധമില്ലാത്ത പ്രദേശങ്ങളിലേക്കും സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഒപ്റ്റിക് ഫൈബർ വിന്യസിക്കാനും എയർടെൽ പദ്ധതിയിടുന്നുണ്ട്. പുതിയ ഫൈബർ കപ്പാസിറ്റി കൂട്ടിച്ചേർക്കുന്നത് ഈ മേഖലയിലെ അതിവേഗ ഡാറ്റാ സേവനങ്ങൾക്കുള്ള ആവശ്യകതയ്ക്ക് അനുസരിച്ചുള്ള വളർച്ചയെ സഹായിക്കും.

ഈ മേഖലയിലെ എയർടെല്ലിന്റെ നെറ്റ്‌വർക്കില്‍ ഇപ്പോൾ ഹൈവേകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പ്രധാന നഗര, അർദ്ധ നഗര, ഗ്രാമീണ മേഖലകളും ഉൾപ്പെടുന്നു.ഇതോടെ, ഹിൽ സ്റ്റേഷനുകൾ മുതൽ സംസ്ഥാനത്തുടനീളമുള്ള ബീച്ചുകൾ വരെയുള്ള എല്ലാ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മെച്ചപ്പെട്ട നെറ്റ്‌വർക്ക് കാണാനാകുന്നു. വയനാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ ഹിൽ സ്റ്റേഷനുകളിൽ മികച്ച നെറ്റ്‌വർക്ക് സജ്ജമാക്കിയട്ടുള്ളതിനാൽ എയർടെൽ വിദൂര സ്ഥാനങ്ങളിലും ലഭ്യമാകും.

Aishwarya

 

Author

Leave a Reply

Your email address will not be published. Required fields are marked *