വനിതാ ഫിറ്റ്‌നസ് സെന്റര്‍ തുറന്നു

Spread the love

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ 36 പദ്ധതികളുടെ പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനവും വനിതാ ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനവും കെ.കെ രാമചന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്തിന്റെ ഇ.കെ. നായനാര്‍ സ്മാരക മന്ദിരത്തില്‍ ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തിന്റെയും ഉള്‍പ്പെടെ 26 ലക്ഷം രൂപ വിനിയോഗിച്ചാണ് വനിതാ ഫിറ്റ്‌നസ് സെന്റര്‍ ഒരുക്കിയത്.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. പ്രദീപ്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *