ഫ്ളാഷ് പേ റുപെ സ്മാര്‍ട്ട് കീ ചെയിന്‍ പുറത്തിറക്കി ഫെഡറല്‍ ബാങ്ക്

Spread the love

കൊച്ചി: സമ്പര്‍ക്കരഹിത പണമിടപാടുകള്‍ക്ക് ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് കീ ചെയിന്‍ ഫെഡറല്‍ ബാങ്ക് പുറത്തിറക്കി. ഫ്ളാഷ് പേ എന്ന പേരിലുള്ള ഈ സംവിധാനം ബാങ്കിംഗ് രംഗത്ത് ഒത്തിരി മാറ്റങ്ങള്‍ക്ക് വഴിതെളിക്കും. എന്‍സിഎംസി സംവിധാനമുള്ള മെട്രോ സ്റ്റേഷനുകളില്‍ ടിക്കറ്റോ കാര്‍ഡോ വാങ്ങാനായി ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാന്‍ ഈ സ്മാര്‍ട്ട് കീ ചെയിന്‍ സഹായകമാകും. അയ്യായിരം രൂപ വരെ പിന്‍ ഇല്ലാതെയും അതിനു മുകളില്‍ പിന്‍ ഉപയോഗിച്ചും ഇടപാടു നടത്താനാവും. പ്രതിദിന പരിധി ഒരു ലക്ഷം രൂപയാണ്. യാത്രകള്‍ക്കിടെ തടസങ്ങളില്ലാത്തതും അതുല്യവുമായ സൗകര്യങ്ങള്‍ നല്‍കുന്ന, ഒതുങ്ങിയതും സ്റ്റൈലിഷ് ആയതുമായ സംവിധാനമാണ് അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ഫ്ളാഷ് പേ അവതരിപ്പിക്കുന്നത്. ഫിസിക്കല്‍ കാര്‍ഡുകളോ പണമോ കയ്യില്‍ കരുതാതെ വെറും ഒരൊറ്റ ടാപു വഴി ഇടപാടുകള്‍ നടത്താന്‍ ഫ്ളാഷ് പേ സഹായിക്കും.

എന്‍പിസിഐയുമായി സഹകരിച്ച് റുപെ സ്മാര്‍ട്ട് കീ ചെയിന്‍ ഫ്ളാഷ് പേ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു. പുതുമയും സുരക്ഷ പ്രദാനം ചെയ്യാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയുമാണ് പുതിയ ഉത്പന്നം. സൗകര്യപ്രദമായി ഉപയോഗിക്കാം എന്നത് മാത്രമല്ല നടത്തുന്ന ഓരോ ഇടപാടും സുരക്ഷിതമായിരിക്കുകയും ചെയ്യും. ഡിജിറ്റല്‍ പണമിടപാടുകളില്‍ സുരക്ഷ ഉറപ്പുവരുത്തികൊണ്ടുതന്നെ പുതുമകള്‍ ലഭ്യമാക്കാനുള്ള ഫെഡറല്‍ ബാങ്കിന്റെ തുടര്‍ച്ചയായ ശ്രമങ്ങളാണ് ഇവയെന്ന് ശാലിനി വാര്യര്‍ പറഞ്ഞു.

റുപെ സ്മാര്‍ട്ട് കീ ചെയിന്‍ ഫ്ളാഷ് പേയുടെ സവിശേഷതകള്‍ :

കോംപാക്ട് രൂപകല്‍പന
കൈയ്യിലൊതുക്കാവുന്ന തരത്തില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ ഫ്ളാഷ് പേ കൈകാര്യം ചെയ്യുന്നത് വളരെ എളുപ്പമാക്കുന്നു. എവിടേയും സൗകര്യപ്രദമായി കൂടെ കൊണ്ടുപോകാം.

സമ്പര്‍ക്കരഹിത ഇടപാടുകള്‍
ഇന്ത്യയിലെ പതിനായിരക്കണക്കിന് കച്ചവട സ്ഥാപനങ്ങളില്‍ സുരക്ഷിതവും സൗകര്യപ്രദവുമായി ഇടപാടുകള്‍ നടത്താന്‍ ഫ്ളാഷ് പേ സഹായിക്കും.

ഉയര്‍ന്ന സുരക്ഷ
ഫ്ളാഷ് പേ ടോക്കണൈസേഷനും എന്‍ക്രിപ്ഷനും സുരക്ഷിതമായ ഇടപാടുകള്‍ ഉറപ്പുവരുത്തുകയും ഓരോ ഇടപാടും മനസമാധാനത്തോടെ നടത്താന്‍ അവസരമൊരുക്കുകയും ചെയ്യുന്നു.

വിവിധ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു
വിവിധങ്ങളായ പെയ്മെന്റ് ടെര്‍മിനലുകളിലും ഉപകരണങ്ങളിലും പ്രവര്‍ത്തിക്കുന്ന ഫ്ളാഷ് പേ ഇടപാടുകാര്‍ക്ക് അവരുടെ പെയ്മെന്റുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ സൗകര്യം നല്‍കുന്നു.

എന്‍സിഎംസി സംവിധാനം
റുപെ എന്‍സിഎംസി സംവിധാനം ഉള്ളതിനാല്‍ മെട്രോ സ്റ്റേഷനുകള്‍ പോലുള്ള എന്‍സിഎംസി സൗകര്യമുള്ള എല്ലാ പിഒഎസ് ടെര്‍മിനലുകളിലും ഉപയോഗിക്കാം.
***************************************

Photo Caption, ഫെഡറൽ ബാങ്കിന്റെ ഫ്ളാഷ് പേ റുപെ സ്മാര്‍ട്ട് കീ ചെയിന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യർ എന്‍പിസിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രവീണ റായ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്നു.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *