ഐഐടി മദ്രാസ് ഇലക്ട്രിക് സ്റ്റാൻഡിംഗ് വീൽചെയർ വികസിപ്പിച്ചു

Spread the love

കൊച്ചി : ഐഐടി മദ്രാസ് ‘നിയോസ്റ്റാൻഡ്’ ഇലക്ട്രിക് സ്റ്റാൻഡിംഗ് വീൽചെയർ നിർമിച്ചു. നിയോസ്റ്റാൻഡിൽ ഒരു ബട്ടൺ സ്പർശിക്കുന്നതോടെ ഇരിക്കുന്ന അവസ്ഥയിൽ നിന്ന് വീൽചെയർ ഉപയോക്താക്കളെ നിൽക്കുന്നതിലേക്കു മാറുന്നതിന് സഹായിക്കും. നിയോസ്റ്റാൻഡ് വാണിജ്യവൽക്കരിച്ച് ഐഐടി മദ്രാസ് സ്റ്റാർട്ട്-അപ് ആയ നിയോ മോഷൻ മുഖേന വിപണിയിൽ എത്തിക്കും. ഐഐടി മദ്രാസിലെ ടിടികെ സെന്റർ ഫോർ റീഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് ഡിവൈസ് ഡെവലപ്പ്‌മെന്റ് ഹെഡ് പ്രൊഫ. സുജാതാ ശ്രീനിവാസനാണ് ഈ പ്രോജക്ട് വികസിപ്പിക്കുന്നതിനു നേതൃത്വം നൽകിയത്.

ഐഐടി മദ്രാസിലെ ഫാക്കൽറ്റികൾ നയിക്കുന്ന വളരെ പ്രധാനപ്പെട്ട ഗവേഷണത്തിലൊന്നാണ് നിയോസ്റ്റാൻഡെന്നു ഐഐടി മദ്രാസ് ഡയറക്ടർ, പ്രൊഫ. വി കാമകോടി പറഞ്ഞു. നിയോസ്റ്റാൻഡിന്റെ കാര്യത്തിൽ, ഇരിപ്പിൽ നിന്നു നിൽപ്പിലേക്കു മാറുന്നതിന് ഉപയോക്താവിന് കേവലം ഒരു സ്വിച്ച് ഉപയോഗിക്കേണ്ട ആവശ്യമേ ഉള്ളൂവെന്നു പ്രൊഫ. സുജാതാ ശ്രീനിവാസൻ പറഞ്ഞു.

AISHWARYA

Author

Leave a Reply

Your email address will not be published. Required fields are marked *