ആവശ്യങ്ങൾ നേടിയെടുക്കുന്നതല്ല ജീവിതത്തിൽ രൂപാന്തരം വരുത്തുന്നതായിരിക്കണം പ്രാർത്ഥന : റവ രജീവ് സുകു ജേക്കബ്

Spread the love

മെസ്ക്വിറ്റ് (ഡാളസ് ) : നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുകയെന്നതല്ല നമ്മിൽ രൂപാന്തരം വരുത്തുകയെന്നതായിരിക്കണം പ്രാർത്ഥനയിലൂടെ നാം സ്വായത്തമാകേണ്ടതെന്ന് ഡാളസ് സി എസ് ഐ കോൺഗ്രിഗേഷൻ വികാരി റവ രജീവ് സുകു ജേക്കബ് ഉദ്ബോധിപ്പിച്ചു ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ കഷ്ടാനുഭവ ആഴ്ച യോടനുബന്ധിച്ച് തിങ്കളാഴ്ച നടത്തിയ സന്ധ്യാ പ്രാർത്ഥനയിൽ ദൈവവചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു അച്ചൻ.ദേവാലയത്തിൽ കടന്നുവന്ന പ്രാർത്ഥിക്കുന്ന പ്രാർത്ഥന ദൈവം കേൾക്കുമെന്നും മുഴങ്കാൽ മടക്കി കൈകളുയർത്തി പ്രാർത്ഥിക്കുമ്പോൾ ദൈവം ഉത്തരമരുളുമെന്നും അച്ചൻ കൂട്ടിച്ചേർത്തു

ക്രിസ്തു ഭൂമിയിൽ ആയിരിക്കുമ്പോൾ ജീവിതത്തിൽ പാലിച്ച് ചില സുപ്രധാന ശീലങ്ങളെ കുറിച്ച് അച്ഛൻ പ്രതിപാദിച്ചു. ദേവാലയത്തിൽ പതിവായി കടന്നുവരുന്നു,മറ്റുള്ളവരെ ഉപദേശിക്കുന്ന,മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന മൂന്ന് ശീലങ്ങൾ കർത്താവിനുണ്ടായിരുന്നതായി അച്ചൻ ദൈവവചനങ്ങളെ ആധാരമാക്കി വ്യാഖ്യാനിച്ചു .ഈ മൂന്ന് ശീലങ്ങളും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാകുമ്പോൾ ഈ കഷ്ടാനുഭവ ആഴ്ച അർത്ഥവത്തായിത്തീരുമെന്നും അച്ചൻ പറഞ്ഞു.

മറ്റുള്ളവരെ ഉപദേശിക്കുന്നതിനും പതിവുപോലെ കർത്താവ് സമയം ചെലവഴിച്ചിരുന്നു. തൻ എന്തെല്ലാം ഉപദേശിച്ചിരുന്നുവോ അതെല്ലാം ജീവിതത്തിലൂടെ തെളിയിക്കുവാൻ കഴിഞ്ഞു വെന്നത് നമുക്കൊരു മാതൃകയാണ് ദൈവവചനം വായിച്ച് പഠിച്ച് മനസ്സിലാക്കി നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കിയതിനു ശേഷം ആയിരിക്കണം മറ്റുള്ളവരെ ഉപദേശിക്കേണ്ടതെന്നും ഉദ്ബോധിപ്പിച്ചു ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച്ച് തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് നടന്ന സന്ധ്യ പ്രാർത്ഥനയ്ക്ക് ഇടവക വികാരി റവ ഷൈജു സി ജോയ് ,രാജൻ കുഞ്ഞ് സി ജോർജ് ബിനു തര്യയൻ തുടങ്ങിയവർ നെത്ര്വത്വം നൽകി.

Author

Leave a Reply

Your email address will not be published. Required fields are marked *