കൊച്ചി : ഡിജിറ്റല്‍ ഗോള്‍ഡ് സേവിംഗ്സ് ആപ്പായ ജാര് 2 കോടി ഉപയോക്താക്കളെന്ന നേട്ടം കൈവരിച്ചു. 2021 ല്‍ നിശ്ചയ് എ.ജിയും മിസ്ബാബ് അഷ്റഫും ചേര്‍ന്ന് തുടക്കംകുറിച്ച ജാര് മികച്ച വെല്‍ത്ത്ടെക് സ്റ്റാര്‍ട്ടപ്പ് വിഭാഗത്തിനുള്ള 2023-ലെ ഗ്ലോബല്‍ ഫിന്‍ടെക് അവാര്‍ഡ് നേടിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ മികച്ച യുപിഐ ഓട്ടോ-പേ പ്രമുഖരില്‍ ഒരാളായി മാറുകയും ചെയ്തു. 2023-ലെ ഇന്ത്യയിലെ മികച്ച സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി ലിങ്ക്ഡ് ഇന്‍ ജാറിനെ അംഗീകരിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ ഗോള്‍ഡ് മേഖലയിലെ മാര്‍ക്കറ്റ് ലീഡറായ ജാര് ഡിജിറ്റല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ സഹായിക്കുന്നു. ഉപഭോക്താക്കള്‍ക്ക് 10 രൂപ മുതല്‍ സമ്പാദ്യം തുടങ്ങാം. ഈ പണം 24കാരറ്റ്, 99.9% ശുദ്ധമായ സ്വര്‍ണ്ണത്തിലാണ് നിക്ഷേപിക്കുന്നത്.
സമ്പാദ്യ ശീലത്തിനോടുള്ള പുതിയ സമീപനം, ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസ്, ലളിതമായ ഉപഭോക്തൃ ഫ്്ളോ, ആധുനിക ഡിസൈന്‍ എന്നിവയാണ് ജാറിന്റെ 2 കോടി ഉപയോക്താക്കളെ സ്വാധീനിച്ചത്. ഡിജിറ്റല്‍ ഗോള്‍ഡ് സ്പെയ്സില്‍ ചുവടുറപ്പിച്ചതിന് ശേഷം, ഉപഭോക്താക്കളുടെ മറ്റുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വായ്പ, നിക്ഷേപം എന്നിവപോലെ അധികം പദ്ധതികളും ഉള്‍പ്പെടുത്തി ഓഫറുകള്‍ നല്‍കാനും ജാര് ആലോചിക്കുന്നുണ്ട്.
Akshay