ജസ്റ്റിസ് മണികുമാറിന്റെ പിന്മാറ്റം വൈകി ഉദിച്ച വിവേകം സ്വാഗതാർഹമെന്ന് രമേശ് ചെന്നിത്തല

Spread the love

തിരു: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷപദം സ്വീകരിക്കേണ്ട എന്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മണികുമാറിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

അദ്ദേഹത്തിന്റേത് വൈകി ഉദിച്ച വിവേകമാണെങ്കിലും ,അധ്യക്ഷ പദവി ഏറ്റെടുത്ത് കൂടുതൽ അപമാനിതനാകാതെ പിന്മാറിയത് നന്നായി.

അദ്ദേഹം ചീഫ് ജസ്റ്റിസ്‌ ആയിരുന്നപ്പോൾ, എൽ ഡി എഫ് സർക്കാരിന് അനുകൂല നിലപാടുകൾ സ്വീകരിച്ചതിന്റെ ഉപകാര സ്മരണയാ യാണ് വിരമിച്ച ശേഷം നൽകിയ പുതിയ പദവിയെന്നത് എല്ലാപേർക്കും ബോധ്യമായ കാര്യമാണ്. വൈകിയാണെങ്കിലും ജസ്റ്റിസ് മണികുമാർ എടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല പറഞ്ഞു

Author

Leave a Reply

Your email address will not be published. Required fields are marked *