ആയുർവേദ മരുന്നുകൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി

Spread the love

സംസ്ഥാന ഡ്രഗ്സ് കൺട്രോളർ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനകളിൽ രാജസ്ഥാനിലെ രാജസ്ഥാൻ ഹെർബൽ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ വിവിധ ബാച്ചുകളിലെ ആയുർവേദ മരുന്നുകൾ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി. ഈ ഔഷധങ്ങളുടെ വിതരണവും വിൽപ്പനയും നടത്തരുതെന്ന് ആയുർവേദ ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ആയുർവേദ ഡ്രഗ്സ് ഇൻസ്പെക്ടർമാരെ അറിയിക്കണം. മരുന്നുകളുടെ പേരും ബാച്ച് നമ്പറും ചുവടെ:

Pain Niwaran Churna (PNF21057), Dr.Relaxi Capsule (DRG21019), Pain Niwaran Churna (PNK21089), Mood on Forever (MCE21003), Dr.Relaxi Capsule (DRK21030), Dr.Relaxi Oil (DOD21004), Dama Buti Churna (DBH21017), Asthalex Capsule (ALK21004).

Author

Leave a Reply

Your email address will not be published. Required fields are marked *