ലോക്‌സഭ തിരഞ്ഞെടുപ്പ്: പോളിംഗ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

Spread the love

ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം ജില്ലയിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. എറണാകുളം മണ്ഡലം പൊതു നിരീക്ഷക ശീതൾ ബാസവരാജ് തേലി ഉഗലെ, ചാലക്കുടി ലോക്സഭാ മണ്ഡലം പൊതു നിരീക്ഷകൻ റിതേന്ദ്ര നാരായൺ ബസു റോയ് ചൗധരി എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എൻ.എസ്.കെ ഉമേഷ് റാന്‍ഡമൈസേഷന്‍ നടത്തി.

ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവ് ഓർഡർ സോഫ്റ്റ്‌വെയർ മുഖേന ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശാ സി എബ്രഹാം, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജെ. മോബി, ഹുസൂർ ശിരസ്‌തദാർ അനിൽ കുമാർ മേനോൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *