ഇന്‍ഡിബ്രീസ് വ്യാവസായിക എയര്‍കൂളറുകള്‍ അവതരിപ്പിച്ച് ക്രോംപ്ടണ്‍

Spread the love

കൊച്ചി : വ്യാവസായിക ആവശ്യങ്ങൾക്കായി പുതിയ ഇന്‍ഡിബ്രീസ് കൂളര്‍ നിര പുറത്തിറക്കി ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കത്സ് ലിമിറ്റഡ്. 95 ലിറ്റര്‍, 135 ലിറ്റര്‍ കപ്പാസിറ്റികളില്‍ ലഭ്യമായ വ്യാവസായിക നിലവാരത്തില്‍പ്പെട്ട കൂളറുകള്‍ ഫാക്ടറികൾ, വെയര്‍ഹൗസുകൾ, റസ്‌റ്റോറന്റുകൾ, വലിയ ലോബി പോലുള്ള വലിപ്പമുള്ള തുറസ്സായ ഇടങ്ങളിൽ യോജിക്കുന്ന രീതിയിൽ പ്രത്യേകം രൂപം നല്‍കിയിട്ടുള്ളവയാണ്. ഹൈഡെന്‍സിറ്റി ഹണികോമ്പ് പാഡുകളും 17 ഇഞ്ച് മെറ്റല്‍ ഫാന്‍ ബ്ലെയ്ഡുമുള്ള ഇന്‍ഡിബ്രീസ് 95 മണിക്കൂറില്‍ 6500എം3 കരുത്തുള്ള വായു സഞ്ചാരം നല്‍കുന്നു. 20 ഇഞ്ച് മെറ്റല്‍ ഫാന്‍ ബ്ലെയ്ഡ് മണിക്കൂറില്‍ 9,000എം3 വായുസഞ്ചാരം നൽകുന്നതാണ് ഇന്‍ഡിബ്രീസ് 135. രണ്ട് മോഡലുകളിലും ഡബിള്‍ ബയറിങ്ങ് മോട്ടോര്‍ വരുന്നു.

പരമ്പരാഗത ലോഹ കൂളറുകൾ ചെലവ് കുറഞ്ഞവയാണെങ്കില്‍ പോലും വലിയ തുറസ്സായ സ്ഥലങ്ങളില്‍ ഫലപ്രദമാംവിധം കൂളിങ്ങ് ലഭ്യമാക്കുവാന്‍ അത് പ്രയാസപ്പെടാറുണ്ട്. അതിനാൽ, ഇന്‍ഡിബ്രീസ് കൂളർ നിര ഈ വേനല്‍ക്കാലത്ത് അതിവേഗ കൂളിങ്ങ് ലഭ്യമാക്കുവാനും താങ്ങാനാവുന്ന വിലയിലും ദീര്‍ഘകാല നീണ്ടു നില്‍പ്പും ഊര്‍ജ്ജക്ഷമതാ സവിശേഷതകളും എല്ലാം ഉൾക്കൊളിച്ച് രൂപകല്‍പ്പന ചെയ്തതാണ് എന്ന് ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കത്സ് ലിമിറ്റഡിന്റെ ബിസിനസ് ഹെഡ്ഡ് (വലിയ ഗാര്‍ഹിക ഉപകരണങ്ങള്‍) ശ്രീ മല്‍ഹര്‍ വാദ്‌കെ പറഞ്ഞു. ഇന്‍ഡിബ്രീസ് നിരയിലുള്ള എയര്‍ കൂളറുകള്‍ ക്രോംപ്ടണിന്റെ ചില്ലറ വ്യാപാര സ്‌റ്റോറുകളില്‍ നിന്നും ഇ-കൊമേഴ്‌സ് ചാനലുകളിലൂടേയും 25,000 രൂപ മുതല്‍ 29,000 രൂപ വരെയുള്ള വിലകളിൽ ലഭ്യമാണ്.

Akshay

Author

Leave a Reply

Your email address will not be published. Required fields are marked *