തൃശൂര്‍ : മണപ്പുറം ഫൗണ്ടേഷന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാബെന്‍ നിധിയുമായി ചേര്‍ന്ന് ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി. ജില്ലയിലെ ആരോഗ്യമേഖലയില്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്‍കിയത്. ആകെ 21.50 ലക്ഷം രൂപ ചിലവ് വരുന്ന യൂണിറ്റില്‍ മൂന്ന് മെഷീനുകളാണുള്ളത്. ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ മേയര്‍ എം കെ വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷന് മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാര്‍ പദ്ധതി പ്രകാശനം നടത്തി.
മണപ്പുറം ജുവല്ലേഴ്സ് എം ഡി സുഷമ നന്ദകുമാര്‍, മണപ്പുറം ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുമിത നന്ദന്, മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി ദാസ്, ജൂബിലി മിഷന് ഹോസ്പിറ്റല്‍ സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവില്‍, ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാദര്‍ റെനി മുണ്ടേന്കുര്യന്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷിബു സി കള്ളിവളപ്പില്‍, നെഫ്രോളജി വിഭാഗം ഹെഡ് ഡോ. ജോണ്‍ എന്നിവര്‍ സംസാരിച്ചു.
Photo Caption: ജൂബിലി മിഷന് ഹോസ്പിറ്റലില്‍ മണപ്പുറം ഫൗണ്ടേഷന് സ്ഥാപിച്ച ഡയാലിസിസ് യൂണിറ്റിന് മുന്‍വശത്തുള്ള ശിലാഫലകം മണപ്പുറം ഫൗണ്ടേഷന് മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാര്‍ അനാവരണം ചെയ്യുന്നു. ഉദ്ഘാടനം നിര്‍വഹിച്ച മേയര്‍ എം കെ വര്‍ഗീസ്, തൃശൂര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മണപ്പുറം ജൂവല്ലേഴ്സ് എം ഡി സുഷമ നന്ദകുമാര്‍, മണപ്പുറം ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുമിത നന്ദന്, മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി ദാസ് എന്നിവര്‍ സമീപം.
Athulya K R