ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് ഡിഫറന്റിലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് (ഡിഎപിസി)സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭിന്നശേഷി സംരക്ഷണ നിയമം പൂര്‍ണ്ണമായി നടപ്പാക്കാത്തത് കൊണ്ട് ഭിന്നശേഷിക്കാര്‍ കടുത്ത അവഗണന നേരിടുകയാണ്. അതിനാല്‍ എല്ലാ ഭിന്നശേഷിക്കാരും അവരുടെ കുടുംബങ്ങളും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് രേഖപ്പെടത്തണം.
സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമല്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പിപി.ചന്ദ്രന്, ഊരൂട്ടമ്പലം വിജയന്, അനില്‍ വെറ്റിലക്കണ്ടം, വെങ്ങാനൂര്‍ പ്രസാദ്, ബിനു ഏഴാംകുളം, സജിമോന്‍ ഇരവിനെല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.