അവസാന ലാപ്പിൽ ‘റൂട്ട് മാറ്റിപ്പിടിച്ച് ‘ രാജീവ് ചന്ദ്രേശഖർ; യാത്രക്കാരുടെ ദുരിതമറിയാൻ ട്രെയിനിൽ യാത്ര

Spread the love

തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമായി തലസ്ഥാന നഗരിയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും തൊഴിലാളികളുടേയും യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സബർബൻ ട്രെയിനുകൾ കൊണ്ടുവരാനും രാവിലേയും വൈകുന്നേരവുമായി എട്ട് സർവീസുകൾ ഉറപ്പുവരുത്താനും ശ്രമിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇവരുടെ യാത്രാ പ്രശ്നങ്ങൾ നേരിട്ടറിയുന്നതിന് ചൊവ്വാഴ്ച രാവിലെ നാഗർകോവിൽ-കൊല്ലം പാസഞ്ചറിൽ യാത്ര ചെയ്താണ് യാത്രക്കാരുടെ പ്രശ്നങ്ങൾ സ്ഥാനാർത്ഥി നേരിട്ടറിഞ്ഞത്. രാവിലെ 7.14ന് പാറശ്ശാലയിൽ നിന്നാണ് സ്ഥാനാർത്ഥി ട്രെയിനിൽ കയറിയത്.

കന്യാകുമാരി-തിരുവനന്തപുരം പാത ഇരട്ടിപ്പിക്കണമെന്നും ദീർഘദൂര സർവിസുകൾക്ക് പ്രാദേശികമായി സ്റ്റോപ്പ് അനുവദിക്കണമെന്നും യാത്രിക്കാർ ആവശ്യപ്പെട്ടു. മഴക്കാലമാകുമ്പോൾ തിരുവനന്തപുരം-കന്യകുമാരി റൂട്ടിലെ രൂക്ഷമായ മണ്ണിടിച്ചിൽ കാരണം രണ്ടും മൂന്നും ദിവസം ട്രെയിൻ ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇതിന് ഒരു പരിഹാരം വേണമെന്നും അവർ ആവശ്യപ്പെട്ടു.

തിനിടെ, റയിൽവെയുടെ അനുമതിയില്ലാത്തത് കൊണ്ട് വീട്ടിലേക്ക് കുടിവെള്ള കണക്ഷൻ ലഭിക്കാതെ പ്രയാസം നേരിടുന്ന പാറശ്ശാല സ്വദേശി കുമാറും മന്ത്രിയെ കണ്ടു പരാതി പറഞ്ഞു. സാഹചര്യം മനസ്സിലാക്കി ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി. പ്രതിസന്ധിയിലായ സാഹചര്യം മനസ്സിലാക്കി അതിന് ഉടൻ പരിഹാരം ഉദ്യോഗസ്ഥരോട് നിർദേശിച്ചു,

ദൈനംദിന യാത്രകൾക്ക് റോഡും ട്രെയിനും ഉപയോഗിക്കുന്ന മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ പ്രതിജ്ഞബദ്ധനാണെന്നും മൂന്നാം മോഡി സർക്കാർ അധികാരത്തിൽ വരികയും തിരുവനന്തപുരത്തെ പ്രതിനിധാനം ചെയ്തു പാർലമെന്റിൽ താൻ ഉണ്ടാവുകയും ചെയ്യുകയാണെങ്കിൽ ഈ യാത്രാ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. നേമം ടെർമിനൽ സംബന്ധിച്ചു പ്രധാനമന്ത്രിയുമായി സംസാരിച്ചു കാര്യങ്ങൾ ബോധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Team Rajeev Chandrasekhar

Author

Leave a Reply

Your email address will not be published. Required fields are marked *