കേരളത്തിൽ UDF ന് അനുകൂലമായ ഒരു തരംഗമാണ് കാണാൻ കഴിഞ്ഞത്

Spread the love

(27 – 4- 24 ) രമേശ് ചെന്നിത്തല തിരുവനന്തപുരം വഴുതക്കാട് വസതിയിൽ വച്ച് മാധ്യമങ്ങളോട് സംസാരിച്ചത്.

കേരളത്തിൽ UDF ന് അനുകൂലമായ ഒരു തരംഗമാണ് കാണാൻ കഴിഞ്ഞത്. ഞങ്ങൾ 20 ൽ 20 സീറ്റും ട്വന്റി ട്വന്റി അടിക്കും എന്ന നിലയിലാണ് കാര്യങ്ങൾ.കേരളത്തിൽ അധികാരത്തിലിരിക്കുന്ന ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങളും കേന്ദ്ര ഗവൺമെന്റിനെതിരായിട്ടുള്ള ജനങ്ങളുടെ രോഷവും ഈ തെരഞ്ഞെടുപ്പിൽ വളരെ പ്രകടമായിട്ടുണ്ട്. ജനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായിട്ടാണ് വിധിയെഴുത്ത് നടത്തിയത്. ഇത്രമാത്രം ജനങ്ങളെ ദ്രോഹിക്കുന്ന, ജനങ്ങളെ പറ്റിക്കുന്ന കേരളത്തിലെ ഗവൺമെന്റിനും കേന്ദ്രത്തിലെ ഗവൺമെന്റിനും എതിരായിട്ടുള്ള ജനവികാരം കടുത്തതാണ് എന്ന് ഇന്നലെ ഞങ്ങൾക്ക് ബോദ്ധ്യപ്പെട്ടു. അതുകൊണ്ടുതന്നെ UDF ന് അനുകൂലമായ ഒരു വിധിയെഴുത്തുണ്ടാകുമെന്ന വിശ്വാസമാണ് ഞങ്ങൾക്കുള്ളത്.

തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ച സമയം മുതൽ ഞങ്ങൾ പറഞ്ഞിരുന്നു ഇവിടെ CPM ഉം BJP യും തമ്മിൽ ഒരു അന്തർധാര നിലനിൽക്കുന്നുവെന്ന്. ഇന്നലെ ഇപി ജയരാജന്റെ പ്രസ്താവനയോടെ അത് സത്യമാണെന്ന് തെളിഞ്ഞു. ഇപി .ജയരാജൻ പറഞ്ഞത് അദ്ദേഹം ജാവഡേക്കറെ കണ്ടുവെന്നാണ്. മുഖ്യമന്ത്രി

അറിയാതെ ഇപി ജയരാജൻ ഇങ്ങനെയൊരു കൂടിക്കാഴ്ച നടത്തുമോ ? അപ്പോൾ ഇതിലെ ഒന്നാമത്തെ പ്രതി പിണറായി വിജയൻ തന്നെയാണ്. , BJP യും CPM ഉം തമ്മിലുള്ള അന്തർധാര ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. കഴിഞ്ഞ ഗവൺമെന്റിന്റെ കാലം മുതൽ ആരംഭിച്ചതാണ്. തുടർഭരണം ഉണ്ടായതുതന്നെ BJP യുടെ വോട്ടു വാങ്ങിയിട്ടാണ്. UDF 40 % , വോട്ട് LDF 44 % വോട്ട് .ബി ജെ പിക്ക് 14% എന്നത് 10 ശതമാനമായി കുറഞ്ഞു. 4 ശതമാനമാണ് തുടർ ഭരണത്തിലേക്ക് നയിച്ചത്.

അപ്പോൾ ഇതിന്റെ യഥാർത്ഥ സൂത്രധാരൻ പിണറായി തന്നെയാണ്. പിണറായി അറിയാതെ എന്തായാലും ഇതൊന്നും നടക്കില്ല. അതുകൊണ്ട് ഇ.പി.ജയരാജന്റെ പേരിൽ ഒരു നടപടിയും ഉണ്ടാകില്ല , ഒരു സംശയവും വേണ്ട. നടപടിയെടുത്താൻ അദ്ദേഹത്തിനു കൂടുതൽ കാര്യങ്ങൾ തുറന്നു പറയേണ്ടിവരും. അതുകൊണ്ട് ഒരു നടപടിയും ഞാൻ പ്രതീക്ഷിക്കുന്നില്ല. കാരണം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടന്നിരിക്കുന്നത്. അപ്പോൾ ഞങ്ങൾ തുടക്കം മുതൽ പറഞ്ഞുവന്ന CPM -BJP അന്തർധാര എത്രമാത്രം ശരിയാണെന്ന് ഇന്നലെ വ്യക്തമായിക്കഴിഞ്ഞ കാര്യമാണ്. ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രസ്താവന തെരഞ്ഞെടുപ്പിൽ UDF ന് ഗുണം ചെയ്തിട്ടുണ്ട് എന്നാണ് ഞങ്ങളുടെ വിലയിരുത്തൽ.മുഖ്യമന്ത്രിയുടെ ദൂതനാണ് ഇപി ജയരാജൻ . രാഷ്ട്രീയ ചർച്ചയല്ലായിരുന്നു എങ്കിൽ എന്തിനുവേണ്ടിയാണ് ഇപി ജയരാജൻ ജാവഡേക്കറെ കണ്ടത് ? ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയാണ്.

അതുപോലെതന്നെ ഇന്നലെ പലയിടത്തും വോട്ടിങ് മെഷീൻ മണിക്കൂറുകൾ കേടായി. വോട്ടുചെയ്യാനെത്തിയ ആളുകൾക്ക് വെള്ളംപോലും കൊടുത്തില്ല,

പലയിടങ്ങളിലും വെദ്യുതിയില്ലാതായി , വലിയ തോതിലുള്ള പ്രയാസങ്ങളാണ് ജനങ്ങൾ അനുഭവിച്ചത്, ഇതെല്ലാം കൃത്യമായി പരിശോധിച്ച് പരിഹാരമുണ്ടാക്കേണ്ട, ഇലക് ഷൻ കമ്മീഷന് എന്തുപറ്റിയെന്നാണ് എന്റെ ചോദ്യം. പലയിടത്തും വോട്ടുചെയ്യാനെത്തിയവരുടെ പേരുകൾ പട്ടികയിലുണ്ടായില്ല, കുറ്റമറ്റ വോട്ടർപ്പട്ടികപോലും ഉണ്ടായില്ല. ഏതായാലും ഇതിനെയെല്ലാം അതിജീവിച്ച് UDF മികച്ച വിജയം നേടുമെന്ന ശുഭപ്രതീക്ഷയാണ് ഞങ്ങൾക്കുള്ളത്.

UDF ന് സാധ്യതയുള്ള കേന്ദ്രങ്ങളിലാണ് യന്ത്ര ത്തകരാറും മറ്റ് പ്രയാസങ്ങളും ഏറെ ഉണ്ടായത് അതൊരു ഘടകമാണ്.വോട്ടുചെയ്യാൻ പറ്റാതെ ആളുകൾ തിരിച്ചു വീട്ടിൽ പോയി . പിന്നെ വന്നില്ല. ഭംഗിയായി തെരഞ്ഞെടുപ്പ് നടത്താൻ കഴിയുന്ന സംവിധാനം കേളത്തിലുണ്ടായിട്ടും ഇലക് ഷൻ കമ്മീഷന് എന്തു പറ്റി ? ഇതൊക്കെ വളരെ ഗൗരവമുള്ള കാര്യമാണ്.

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *