കൊച്ചി : അല്ലാന ഗ്രൂപ്പിനു കീഴിലുള്ള ബൗളേഴ്സ് വളര്‍ത്തുനായകള്‍ക്കായി പുതിയ ന്യൂട്രിമാക്സ് ഭക്ഷണ ശ്രേണി പുറത്തിറക്കി. കൊച്ചിയിലെ അഡ്ലെക്സ് കണ്വെന്ഷന് സെന്ററില്‍ നടന്ന വേള്‍ഡ് സ്മാള്‍ അനിമല്‍ വെറ്ററിനറി അസോസിയേഷന് (ഡബ്ള്യുഎസ്എവിഎ) സമ്മേളനത്തിലാണ് പുതിയ ശ്രേണി അവതരിപ്പിച്ചത്. കുറഞ്ഞവിലയില്‍ ഉന്നതനിലവാരമുള്ള പെറ്റ് ഫുഡ് വിപണിയിലെത്തിക്കാനുള്ള ബൗളേഴ്സ് ബ്രാന്‍ഡിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ന്യൂട്രിമാക്സ് ശ്രേണി. സംസ്കരിച്ച ഭക്ഷ്യ ഉല്പന്നങ്ങളുടെയും കാര്‍ഷികോല്‍പ്പന്നങ്ങളുടെയും കയറ്റുമതിയില്‍ പ്രമുഖരാണ് അല്ലാന ഗ്രൂപ്പ്.
വളര്‍ത്തുമൃഗങ്ങള്‍ക്കായി കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമാകുന്ന ഏറെ വ്യത്യസ്തമായ ഒരു ശ്രേണിയാണ് ന്യൂട്രിമാകസ്, ഭാവിയില്‍ കൂടുതല്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാണ് ന്യൂട്രിമാകസ് എന്ന് അല്ലാന കമ്പനിയുടെ പെറ്റ് ഫുഡ് വിഭാഗം സിഇഒ എ. രാഘവേന്ദ്ര റാവു പറഞ്ഞു.
തെലങ്കാനയിലെ സഹീറാബാദില്‍ 200 കോടിരൂപ നിക്ഷേപത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഡോഗ്ഫുഡ് നിര്‍മാണശാലയും അല്ലാന സ്ഥാപിച്ചു. മണിക്കൂറില്‍ 10 ടണ്‍ തീറ്റ ഉല്പാദിപ്പിക്കാന് ശേഷിയുള്ള ഈ പ്ലാന്റില്‍ നായകള്‍ക്കും പൂച്ചകള്‍ക്കുമുള്ള ഭക്ഷണം തയാറാക്കും.
Photo caption: (L to R): DR Sweeta Singh, Mr Amitesh Ranjan, Dr Akanksha Diwakar, Dr Dhananjay Bapat, Dr Makrand Chauhan, Dr R T Sharma, Mr Nitin Kulkarni, Mr A Raghuvendra Rao, Dr Jayaprakash, Dr Harris, Dr Nagarajan, Dr K J John, Dr Manjeet Singh, Dr Arjun Adhikari, Dr Gokul Vijayan, Dr Sandeep Bidre, Dr K C Saha at the launch of Nutrimax unveiled by Bowlers from Allana Group in Kochi.
Akshay