ബിപിന്‍ ചന്ദ്രന്റെ വേര്‍പാടില്‍ മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികളര്‍പ്പിച്ചു

Spread the love

മുതിര്‍ന്ന സിപിഐ എം നേതാവായ എസ്. രാമചന്ദ്രന്‍ പിള്ളയുടെ മകന്‍ ബിപിന്‍ ചന്ദ്രന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആനയറയിലുള്ള വീട്ടിലെത്തിയാണ് മന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. മുന്‍ സഹപ്രവര്‍ത്തകന്റെ മരണം വ്യക്തിപരമായി

ഏറെ വേദനിപ്പിച്ചതായി മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി രണ്ടര വര്‍ഷത്തിലധികം കാലം അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. മാധ്യമ രംഗത്ത് നിന്നും വന്ന അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കുടുംബത്തിനുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.

Leave a Reply

Your email address will not be published. Required fields are marked *