കൊച്ചി : പ്രമുഖ അസറ്റ് മാനേജ്മന്റ് കമ്പനിയായ ഡിഎസ്പി മുച്വല്‍ ഫണ്ട് രാജ്യത്തെ 12 മുന്‍നിര ബാങ്കുകളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന നിഫ്റ്റി ബാങ്ക് ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. ഈ മാസം 27 വരെ ഈ ഫണ്ടില്‍ നിക്ഷേപിക്കാം. ഈ ഫണ്ടിലൂടെ നിക്ഷേപകര്‍ക്ക് വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പൊതു, സ്വകാര്യ ബാങ്കുകളുടെ ഓഹരികള്‍ സ്വന്തമാക്കാം. 2018ന് ശേഷം ഇന്ത്യയിലെ ബാങ്കുകളുടെ ആസ്തി വരുമാനം മൂന്ന് മടങ്ങ് വര്‍ധിച്ച സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല നേട്ടമുണ്ടാക്കാന്‍ നിഫ്റ്റി ബാങ്ക് ഇന്‍ഡക്സ് ഫണ്ട് സഹായിക്കുമെന്ന് ഡിഎസ്പി മുച്വല്‍ ഫണ്ടിന്റെ ഇന്‍വെസ്റ്റ്മെന്റ് ആന്റ് പ്രൊഡക്ട്സ് വിഭാഗം തലവന്‍ അനില്‍ ഗെലാനി പറഞ്ഞു.
Athulya K R