സാംകോ മ്യൂച്വല്‍ ഫണ്ട് സ്പെഷ്യല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് അവതരിപ്പിച്ചു

Spread the love

കൊച്ചി: സാംകോ മ്യൂച്വല്‍ ഫണ്ടിന്റെ സ്പെഷ്യല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് എന്‍എഫ്ഒ മെയ് 17 മുതല്‍ 31 വരെ നടത്തും. താഴ്ന്ന മൂല്യ നിര്‍ണയമുള്ളതോ ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമായ അവസരങ്ങളിലൂടെ ദീര്‍ഘകാല മൂലധന വളര്‍ച്ച ലക്ഷ്യമിടുതാണ് പദ്ധതി. വിവിധ മേഖലകളിലും പ്രമേയങ്ങളിലുമായുള്ള നിക്ഷേപം വഴി വൈവിധ്യവല്‍ക്കരണവും ഈ പദ്ധതിയിലൂടെ സാധ്യമാകും. ഡിജിറ്റലൈസേഷന്‍, ഇന്‍സൈഡര്‍ മിറര്‍ ട്രേഡിങ്, സ്പിന്‍ ഓഫ്‌സ് & കോര്‍പ്പറേറ്റ് ആക്ഷന്‍സ്, പരിഷ്‌ക്കരണങ്ങളും നിയന്ത്രണങ്ങളും, സര്‍ക്കാര്‍ തലം, കുറഞ്ഞ മൂല്യ നിര്‍ണയമുള്ള ഹോള്‍ഡിങ് കമ്പനികള്‍, സുസ്ഥിരമായ പ്രവണതകള്‍, നവീകരണവും സാങ്കേതിക തടസ്സങ്ങളും, സംഘടിത ഷിഫ്റ്റ്, പുതിയതും ഉയർന്നുവരുന്നതുമായ മേഖലകള്‍ തുടങ്ങി വിവിധങ്ങളായ 10 സവിശേഷ ഉപവിഭാഗങ്ങളുള്ള വളര്‍ച്ചാ തന്ത്രമാണ് സാംകോ മ്യൂച്വല്‍ ഫണ്ടിന്റെ സ്‌പെഷല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് മുന്നോട്ടുവെക്കുന്നത്.

അത്യൂധുനികവും വിശ്വസനീയവുമായ സാമ്പത്തിക സേവനങ്ങളിലൂടെ നിക്ഷേപകരെ ശാക്തീകരിക്കാനാണ് സാംകോ മ്യൂച്വല്‍ ഫണ്ട് ഉദ്ദേശിക്കുന്നതെന്ന് സിഇഒ വിരാജ് ഗാന്ധി പറഞ്ഞു. നികുതി സംബന്ധമായ നേട്ടങ്ങളാണ് സാംകോ സ്പെഷ്യല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ടിന്റെ മറ്റൊരു പ്രേത്യേകത എന്ന് സിഐഒ ഉമേഷ്‌കുമാര്‍ മേത്ത പറഞ്ഞു.

Akshay

Author

Leave a Reply

Your email address will not be published. Required fields are marked *