എളന്തിക്കര കോഴിത്തുരുത്തിൽ ചലക്കുടിയറിൻ്റെ കൈവഴിയിൽ കുളിക്കാനിറങ്ങിയ രണ്ടു യുവതികൾ മരണപ്പെട്ടു

Spread the love

മനുഷ്യ മനസ്സുകൾക്ക് ഹൃദയവേദന നൽകി പുത്തൻ വേലിക്കരഗ്രാമത്തെ നടുക്കിയ വളരെ ദുഖകരമായ ഒരു വാർത്തയാണിത്.

എളന്തിക്കര കോഴിത്തുരുത്തിൽ ചലക്കുടിയറിൻ്റെ കൈവഴിയിൽ കുളിക്കാനിറങ്ങിയ രണ്ടു യുവതികൾ മരണപ്പെട്ടു. 26/5/2024 ഞായർ രാവിലെ 10 നാണ് സംഭവം. ഇവരുടെ അമ്മയുടെ പിതാവ് സുധനൻ മാഷ് കുറച്ച് ദിവസങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു.മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഈ ഞായറാഴ്ച എല്ലാവരും ഒത്തുകൂടിയതാണ്.
അദ്ദേഹത്തിൻ്റെ മക്കളുടെ മക്കളാണ് അപകടത്തിൽപ്പെട്ട് ദാരുണാന്ത്യത്തിന് ഇരയായത്.
കൊടകര വെമ്പനാട്ട് വിനോദ്-ബിൽജ ദമ്പതികളുടെ മകൾ ജ്വാലലക്ഷ്മി(13), പുത്തൻവേലിക്കര കുറ്റിക്കാട്ട് പറമ്പിൽ രാഹുലൻ-റീജ ദമ്പതികളുടെ മകൾ മേഘ(23) എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്.
ഇവർക്കൊപ്പം പുഴയിൽ ഇറങ്ങിയ മേഘയുടെ സഹോദരി നേഹ രക്ഷപ്പെട്ടു.
നേഹ ആശുപത്രിയിൽ ചികിത്സയിലാണ്. ബിൽജയും റീജയും സഹോദരിമാരാണ്.
ഇവരുടെ മാതൃസഹോദരൻ ബിജോഷും ഭാര്യയും മകളും ഇവർക്കൊപ്പം പുഴയിൽ എത്തിയിരുന്നു.എന്നാൽ ഇവർ പുഴയിലേക്കിറങ്ങിയില്ല.
ആഴം കുറഞ്ഞ പ്രദേശത്തിറങ്ങിയ മൂവരും മുന്നോട്ട് നീങ്ങുന്നതിനിടെ പുഴയുടെ ആഴമേറിയ തിരിവിൽപ്പെട്ടാണ് മുങ്ങിപ്പോയത്.
ഇവർ മുങ്ങിപ്പോകുന്നത് കണ്ട ഒരാളാണ് നേഹയെ രക്ഷപ്പെടുത്തിയത്.മറ്റ് രണ്ട് പേരെയും ഒരു മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ ചാലാക്ക
ശ്രീനാരായണ മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോയി.
ഇ എച്ച് എസ് ഇളന്തിക്കരയിലെ റീജ ടീച്ചറുടെ മകളാണ് മേഘ. റീജ ടീച്ചറുടെ സഹോദരൻ ബിജോഷ് ആരോഗ്യ വകുപ്പിൽ ഇൻസ്പെക്ടറാണ്.

Reporter : Prasad Mana

Author

Leave a Reply

Your email address will not be published. Required fields are marked *