പുകയില ഉല്പന്നങ്ങളുടെ വിപണനത്തിന് കുഞ്ഞുങ്ങളെ ലക്ഷ്യം വെക്കുന്നത് തടയേണ്ടതുണ്ടെന്ന പ്രസക്തമായ സന്ദേശമാണ് ഈ പുകയില വിരുദ്ധ ദിനം മുന്നോട്ടുവെക്കുന്നത്. ലഹരി വസ്തുക്കളുടെയും പുകയില ഉല്പന്നങ്ങളുടെയും മാർക്കറ്റിംഗിനും വില്പനക്കും കുട്ടികളെ ലക്ഷ്യമിടുന്നത് ഹീനമായ കുറ്റകൃത്യമാണ്. അറിവും നൈപുണിയും ഉന്നതമായ സാമൂഹിക ബോധവുമുള്ളവരായി നമ്മുടെ വരുംതലമുറകളെ വാർത്തെടുക്കേണ്ടതുണ്ട്. അതിന് ഊന്നൽ നൽകിക്കൊണ്ടുള്ള ജനകീയ വികസന പാതയാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ പിന്തുടർന്നുവരുന്നത്. കുഞ്ഞുങ്ങളെ ആരോഗ്യകരമായ ജീവിത രീതികൾ ഉള്ള വ്യക്തികളാക്കി വാർത്തെടുക്കാനും വിവിധ ഇടപെടലുകൾ സർക്കാർ നടത്തിവരുന്നു. ഭാവിതലമുറകൾ സംതൃപ്തി നിറഞ്ഞതും സാമൂഹിക ഐക്യബോധത്തിലൂന്നിയതുമായ ജീവിതം നയിക്കുന്നവരാവേണ്ടതുണ്ട്. ഈ പുകയില വിരുദ്ധ ദിനം അതിന് ഊർജം പകരട്ടെ.