ലോക പുകയിലരഹിത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ നിർവഹിച്ചു. നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു കെ. അധ്യക്ഷനായി. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ. ദിനാചരണ സന്ദേശം നൽകി. അഡീഷണൽ ഡയറക്ടർ (പൊതുജനാരോഗ്യം) ഡോ. റീത്ത കെ.പി. സ്വാഗതവും എൻ.വി.ബി.ഡി.സി. പി. ഡെപ്യൂട്ടി ഡയറക്ടറും എൻ. സി. ഡി. സ്റ്റേറ്റ് നോഡൽ ഓഫീസറുമായ ഡോ. ബിപിൻ കെ. ഗോപാൽ നന്ദിയും പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.ബിന്ദു മോഹൻ പുകയിലരഹിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അഡീഷണൽ ഡയറക്ടർ (കുടുംബക്ഷേമം) ഡോ. വി. മീനാക്ഷി, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശാ വിജയൻ, സ്റ്റേറ്റ് മാസ് എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഇൻ ചാർജ് കെ. എൻ. അജയ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് ദിനാചരണ സന്ദേശമായ ‘പുകയില കമ്പനികളുടെ ഇടപെടലിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക’ എന്ന വിഷയത്തിൽ പാനൽ ചർച്ച നടത്തി.
സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറിയുമായ എസ്. ഷംനാദ്, നാഷണൽ റിസോഴ്‌സ് സെന്റർ – എൻ. സി. ഡി എക്സിക്യുട്ടീവ് ഡയറക്ടർ ജെ. ജോൺസൺ ഇടയാറന്മുള , കേരള വോളണ്ടറി ഹെൽത്ത് സർവീസ് എക്സിക്യുട്ടീവ് ഡയറക്ടർ സാജു വി. ഇട്ടി , എച്ച്. എസ്. ആർ. ഐ. ഐ. ട്രസ്റ്റ് റിസർച്ച് ആൻഡ് ട്രെയിനിങ് ഡയറക്ടറും ആരോഗ്യവകുപ്പ് മുൻ അഡീഷണൽ ഡയറക്ടറുമായ ഡോ. എ. എസ്. പ്രദീപ് കുമാർ , തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ലിബു ജി. കെ., എൻ. ടി. സി. പി. സ്റ്റേറ്റ് കൺസൾട്ടന്റ് ഡോ. മനു എം. എസ്., വി. എച്ച്. എസ്. ഇ. വിഭാഗം എൻ. എസ്. എസ്. റീജിയണൽ കോർഡിനേറ്റർ ബിജു എസ്. വി. എന്നിവർ പങ്കെടുത്തു. ഡോ. എ. എസ്. പ്രദീപ് കുമാർ ചർച്ചയിൽ മോഡറേറ്ററായി. പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.