കെ.പി.സി.സിയുടെ വിദേശ മലയാളി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും സംഘടനയെ ലോക മലയാളികളുടെ സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയാക്കി മാറ്റുന്നതിനും കെ.പി.സി.സി തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.
ഒ.ഐ.സി.സി-ഇന്‍കാസ് സംഘടനയുടെ ഭരണഘടന പരിഷ്‌കരിക്കുന്നതിനും വി.പി.സജീന്ദ്രന്‍ ചെയര്‍മാനായും അഡ്വ.പഴകുളം മധുകണ്‍വീനറായും പി.എ.സലീം, എം.എം.നസീര്‍, അഡ്വ.ബി.എ.അബ്ദുള്‍ മുത്തലിബ് എന്നിവര്‍ അംഗങ്ങളുമായുള്ള ഉപസമിതിയെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി നിയമിച്ചു.
ഒരു മാസത്തിനുള്ളില്‍ ബന്ധപ്പെട്ട യൂണിറ്റുകളുടെയും, പ്രമുഖ വ്യക്തിത്വങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉപസമിതിയോട് കെപിസിസി ആവശ്യപ്പെട്ടു.